ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ മോഷ്ടിച്ച തോക്കുകളുമായി പൊലീസുകാരന് ഭീകരസംഘടനയില്‍ ചേര്‍ന്നു. പോലിസുകാരന് തങ്ങളുടെ സംഘടനയില്‍ ചേര്‍ന്നതായി ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദികളും അവകാശപ്പെട്ടിട്ടുണ്ട്. ജമ്മു കാശ്മീര്‍ പൊലീസിലെ കോണ്‍സ്റ്റബിള്‍ സയ്യിദ് നവീദ് മുഷ്താഖ് ഷായാണ് പോലിസ് സേനയ്ക്ക് അപമാനമായത്.
തന്റേയും മൂന്ന് സഹപ്രവര്‍ത്തകരുടേയും തോക്കുകള്‍ തട്ടിയെടുത്ത ശേഷമായിരുന്നു ഷാ മുജാഹിദീന്‍ നേതാക്കളെ കണ്ടതെന്ന് സംഘടനയുടെ വക്താവ് ബുര്‍ഹാനുദ്ദീന്‍ പറഞ്ഞു. ഷായെ പോലുള്ള നിരവധി പേര് ഇനിയും ഹിസ്ബുള്‍ മുജാഹിദീനില്‍ ചേരാന്‍ കാത്തിരിക്കുകയാണെന്നും ബുര്‍ഹാനുദ്ദീന്‍ അവകാശപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഡി.എസ്.പിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന ഷക്കൂര്‍ അഹമ്മദ് എന്ന പൊലീസുകാരന് നാല് റൈഫിളുകളുമായി രക്ഷപ്പെട്ടിരുന്നു. ഇയാളെ പിന്നീട് കുല്‍ഗാമില്‍ നിന്ന് അറസ്റ്റു ചെയ്തു.
Discussion about this post