ലക്‌നൗ: പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഉസതാദ് അറസ്റ്റിൽ. ഗാസിയാബാദിൽ ആയിരുന്നു സംഭവം. മാൻസുരി പോലീസ് സ്‌റ്റേഷൻ പരിധിയിലെ മസ്ജിദിലെ ഉസ്താദ് ആയ സാബ്ബർ ആണ് അറസ്റ്റിലായത്.
രണ്ട് വർഷങ്ങൾക്ക് മുൻപായിരുന്നു അറസ്റ്റിന് ആസ്പദമായ സംഭവം ഉണ്ടായത്. ഉസ്ദാതിന്റെ വിദ്യാർത്ഥിനി ആയിരുന്നു പെൺകുട്ടി. ഈ കാലയളവിൽ ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഈ ചിത്രങ്ങൾ ഇയാൾ ഫോണിൽ ഉൾപ്പെടെ പകർത്തിയിരുന്നു. ഇത് കാണിച്ച് നിരവധി തവണ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും കൊല്ലുമെന്നുമെല്ലാം ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് സംഭവം എല്ലാവരിൽ നിന്നും പെൺകുട്ടി മറച്ചുവയ്ക്കുകയായിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം പീഡനത്തിന്റെ ദൃശ്യങ്ങളിൽ ചിലത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ പെൺകുട്ടിയും കുടുംബവും പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376, 506 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
Discussion about this post