മമ്മൂട്ടി നായകനായി അഭിനയിച്ച പുഴു എന്ന സിനിമ റിലീസിന് മുൻപ് തന്നെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഒന്നായിരുന്നു. ഹൈന്ദവരിലെ സവർണ്ണ വിഭാഗത്തെ അധിക്ഷേപിക്കുന്ന രീതിയിൽ ആയിരുന്നു ഈ ചിത്രം തയ്യാറാക്കിയിരുന്നത്. ഇപ്പോൾ ഈ ചിത്രം വീണ്ടും ചർച്ചയാവുകയാണ്. പുഴു സിനിമാ സംവിധായക റത്തീനയുടെ ഭർത്താവ് ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ ഈ സിനിമയെ വീണ്ടും ചർച്ച ആക്കിയിരിക്കുന്നത്.
പുഴു എന്ന സിനിമ നടൻ മമ്മൂട്ടിയുടെ പ്രത്യേക താൽപര്യപ്രകാരം ഒരുക്കിയതാണെന്നാണ് സംവിധായക റത്തീനയുടെ ഭർത്താവ് മുഹമ്മദ് ഷർഷാദ് ആണ് വെളിപ്പെടുത്തിയത്. റത്തീനയുടെ ആദ്യ സംവിധാന സംരംഭമായി തയ്യാറാക്കാൻ ആഗ്രഹിച്ചിരുന്ന സിനിമയുടെ കഥ മറ്റൊന്നായിരുന്നു. എന്നാൽ നടൻ മമ്മൂട്ടിയുടെ നിർദ്ദേശം അനുസരിച്ച് ആയിരുന്നു സവർണ്ണരെ അധിക്ഷേപിക്കുന്ന ഒരു സിനിമ ഒരുക്കിയത്. കൊച്ചിയിലേക്ക് താമസം മാറണമെന്നും ആവശ്യപ്പെട്ടത് മമ്മൂട്ടിയാണ്. കടുത്ത ഇസ്ലാമിക വാദിയും ഉണ്ട എന്ന മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ അർഷാദ് അടക്കമുള്ളവർ ചേർന്ന് എഴുതിയ പുഴു എന്ന തിരക്കഥ റത്തീന സംവിധാനം ചെയ്യുകയും ആയിരുന്നു എന്നാണ് മുഹമ്മദ് ഷർഷാദ് വ്യക്തമാക്കുന്നത്.
നടി പാർവതി തിരുവോത്ത് നായികയായ ഉയരെ എന്ന സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയിരുന്നു റത്തീന. ഇതിനുശേഷമാണ് പുഴു എന്ന സിനിമ റത്തീന സംവിധാനം ചെയ്യുന്നത്. ഉണ്ട എന്ന സിനിമയുടെ തിരക്കഥാകൃത്ത് ആയിരുന്ന അർഷാദിനൊപ്പം ഷറഫു,സുഹാസ് എന്നീ വ്യക്തികളും കൂടി ചേർന്നാണ് മമ്മൂട്ടിയുടെ പ്രത്യേക താൽപര്യപ്രകാരം പുഴു എന്ന സിനിമയുടെ തിരക്കഥ നിർവഹിച്ചത്. ഈ സംഘത്തിനൊപ്പം റത്തീന ചേർന്നതോടെ തങ്ങളുടെ കുടുംബ ജീവിതവും തകർന്നു എന്നും മുഹമ്മദ് ഷർഷാദ് വെളിപ്പെടുത്തി.
Discussion about this post