ഇസ്ലാമാബാദ്: പാകിസ്ഥാനിലേക്ക് ശക്തമായ പീരങ്കി ആക്രമണം നടത്തി ഇറാന്. പാകിസ്ഥാനിലെ ഉറുദ്ദുചാനലാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ്തേസമയം എന്തിനാണ് ആക്രമണം നടത്തിയതെന്ന വ്യക്തമല്ല.
ഇറാന്- പാക് അതിര്‍ത്തിയില്‍ ഉള്ള ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഈയിടെ വഷളായിരുന്നു. സിസ്റ്റാന്‍- ബലുചിസ്താന്‍ അതിര്‍ത്തിയില്‍ അടുത്തിടെ പാകിസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സുന്നി ഭീകരരായ ജെയ്ഷെ അല്‍ അദില്‍ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ 10 ഇറാനിയന്‍ അതിര്‍ത്തി സുരക്ഷ പോലീസ് അംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു.
അതിര്‍ത്തിയിലെ ഭീകരരെ നിയന്ത്രിച്ചില്ലെങ്കില്‍ സൈനിക നടപടി നേരിടേണ്ടിവരുമെന്ന് ഇറാന് പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോര്‍ തോക്കുകള്‍ ഉപയോഗിച്ച് അതിര്‍ത്തിയിലെ ഇറാന് ആക്രമണം.
Discussion about this post