ഗുവാഹത്തി: മഹാരാഷ്ട്ര കോൺഗ്രസ് അദ്ധ്യക്ഷൻ നാന പട്ടോളയുടെ രാമക്ഷേത്രം ശുദ്ധീകരിക്കുമെന്ന പ്രസ്താവനയ്‌ക്കെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അപകടകരമായ പ്രസ്താവനയാണ് പട്ടോള നടത്തിയതെന്ന് ഹിമന്ത കുറ്റപ്പെടുത്തി.
സോണിയ ഗാന്ധിയുടെ മതമെന്താണ്. അവർക്ക് രാമക്ഷേത്രത്തിൽ സന്ദർശനം നടത്താൻ അനുമതിയുണ്ടോ. മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ അപകടകരമായ പ്രസ്താവനയാണ് നടത്തിയത്. സോണിയ ഗാന്ധി രാമക്ഷേത്രത്തിന്റെ ശുദ്ധീകരണം നടത്തുമോ. അപ്പോഴും രാജ്യത്തെ ഹിന്ദുക്കൾ മിണ്ടാതിരിക്കണോയെന്നും ഹിമന്ത ബിശ്വ ശർമ്മ ചോദിച്ചു.
സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമാണ് രാമക്ഷേത്രം നിർമിച്ചത്. തെരഞ്ഞെടുപ്പ് സമയമായതിനാലാവും നാന പടോള ഇത്തരം പ്രസ്താവനകൾ നടത്തുന്നത്. പക്ഷേ രാമക്ഷേത്രം ശുദ്ധീകരിക്കാൻ നാന പടോള ഒരുങ്ങിയാൽ അദ്ദേഹം ജയിലിലാകുമെന്നും ഹിമന്ത ബിശ്വ ശർമ്മ മുന്നറിയിപ്പ് നൽകി.
Discussion about this post