ന്യൂഡൽഹി; കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രിയും അമേഠിയിലെ ബിജെപി സ്ഥാനാർത്ഥിയുമായ സ്മൃതി ഇറാനി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് തയ്യാറാണെന്ന രാഹുലിന്റെ പരാമർശത്തിനെതിരാണ് പരിഹാസം.
പ്രധാനമന്ത്രിയുമായി ഈ അവസരത്തിൽ തുറന്ന സംവാദം നടത്താൻ അതിന് നിങ്ങളാണോ ഇൻഡി മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി എന്ന് സ്മൃതി ഇറാനി ചോദിച്ചു. ആദ്യം തന്നെ പറയട്ടെ, ഒരു സാധാരണ ബിജെപി പ്രവർത്തകയ്‌ക്കെതിരെ മത്സരിക്കാൻ പോലും ധൈര്യം ഇല്ലാത്ത ആൾ ഇങ്ങളെ പൊങ്ങച്ചം പറയുന്നതിൽ നിന്ന് വിട്ടുനിൽക്കണം. രണ്ടാമതായി. പ്രധാനമന്ത്രി മോദിയുമായി സംവാദം നടത്താൻ ആരാണ് ആഗ്രഹിക്കുന്നത്. അതിന് അയാളാമോ ഇൻഡി മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്നായിരുന്നു സ്മൃതി ഇറാനിയുടെ ചോദ്യം.
കേരളത്തിലെ വയനാട്, ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുന്ന രാഹുൽ ഗാന്ധി, ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദിയുമായി ഒരു പൊതു സംവാദത്തിനുള്ള ക്ഷണം ഔദ്യോഗികമായി സ്വീകരിച്ചു. സുപ്രീം കോടതി മുൻ ജഡ്ജി മദൻ ബി ലോകൂർ, മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ പി ഷാ, മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എൻ റാം എന്നിവരാണ് ക്ഷണം നൽകിയത്. ഇത്തരമൊരു സംവാദം ‘നമ്മുടെ അതാത് കാഴ്ചപ്പാട് മനസ്സിലാക്കാൻ ആളുകളെ സഹായിക്കുമെന്നും അറിവുള്ള ഒരു തിരഞ്ഞെടുപ്പ് നടത്താൻ അവരെ പ്രാപ്തരാക്കുമെന്നും’ രാഹുൽ ഗാന്ധി പറഞ്ഞു. താനോ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോ പങ്കെടുക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post