മലപ്പുറം; രാജ്യത്തിനകത്തും പുറത്തുമായി നിരവധി ഓൺലൈൻ തട്ടിപ്പുകൾ നടത്തി കോടികൾ കൈക്കലാക്കിയ സംഘത്തിലെ പ്രധാന കണ്ണിയെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. കർണാടകയിലെ മടിക്കേരിയിൽ നിന്ന് അബ്ദുൾ റോഷൻ എന്നയാളാണ് പിടിയിലായത്.
ഇയാളിൽ നിന്ന് 40,000 സിമ്മുകളും 180 മൊബൈൽ ഫോണുകളും പിടിച്ചെടുത്തിരുന്നു. നിലവിൽ ആക്റ്റീവായ 1500 സിം കാർഡുകാൾ പോലീസ് പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.ഇതിന് പുറമെ ആക്ടീവാക്കാനുള്ള 2000 സിം കാർഡുകളും കണ്ടെത്തിയിട്ടുണ്ട്. ഒരു സിമ്മിന് 50 രൂപ വീതം ഈടാക്കിയാണ് റോഷൻ സിം കാർഡ് നിക്ഷേപ തട്ടിപ്പ് സംഘത്തിന് നൽകിയതെന്നാണ് വിവരം. ഈ സിം കാർഡുകൾ ഇട്ടാൽ ഐഎംഇ നമ്പർ മാറ്റാൻ കഴിയുന്ന ചൈനീസ് ഫോണുകളും പിടിച്ചെടുത്തു.
സൈബർ തട്ടിപ്പ് കേസിൽ കേരളത്തിലെ മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.ശശിധരൻ, സൈബർ ഇൻസ്‌പെക്ടർ ഐ.സി.ചിത്രരഞ്ജൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കർണാടകയിലെ മടിക്കേരിയിൽ അബ്ദുൾ അറസ്റ്റിലായത്.
ഇയാളുടെ വരുമാനമാർഗവും അന്താരാഷ്ട്രബന്ധങ്ങളും സംബന്ധിച്ച് നിരവധി സംശയങ്ങളാണ് ഉയരുന്നത്.സംസ്ഥാനത്തുടനീളമുള്ള മൊബൈൽ ഷോപ്പുടമകളുടെ ഒരു ശൃംഖല ഉപയോഗിച്ചാണ് അബ്ദുൾ റോഷൻ ഒരു തട്ടിപ്പ് സിം കാർഡ് ബിസിനസ്സ് നടത്തുന്നത്. ഈ കടയുടമകൾ വ്യാജ സിം കാർഡുകൾ സജീവമാക്കുന്നതിന് ഉപഭോക്താക്കളിൽ നിന്ന് വിരലടയാളം വാങ്ങിക്കുകയും അബ്ദുളിന് ഈ സിമ്മുകൾ 50 രൂപയ്ക്ക് വിൽക്കുകയും ചെയ്യുന്നു. ഈ നിയമവിരുദ്ധ പ്രവർത്തനം വ്യക്തികളുടെ സ്വകാര്യതയെ മാത്രമല്ല, ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നതിനാൽ വിശദമായ അന്വേഷണമാണ് നടക്കുന്നത്.
ഇതിന് മുൻപ് തീവ്രവാദികളിൽ നിന്ന് പിടിച്ചെടുത്ത സിമ്മുകൾ നിരപരാധികളായ ആളുകളുടെ വ്യക്തിവിവരങ്ങൾ ഉപയോഗിച്ച് നിർമ്മിച്ചവയാണെന്ന് കമ്‌ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷമം കടുപ്പിക്കുന്നത്.
Discussion about this post