ബംഗളൂരു: ബംഗളൂരുവില്‍ പാകിസ്ഥാന് സ്വദേശികള്‍ക്ക് അഭയം നല്‍കിയതുമായി ബന്ധപ്പെട്ട് മലയാളിയെ പൊലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് ഹാസനാണ് ബംഗളൂരുവിലെ കുമാരസ്വാമി ലേ ഓട്ട് പൊലീസിന്റെ പിടിയിലായത്. ഇയാള്‍ക്കൊപ്പം പാക് സ്വദേശികളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. തീവ്രവാദബന്ധം ഉണ്ടോ എന്നതില്‍ ഇനിയും സൂചനയൊന്നും ലഭിച്ചിട്ടില്ല
ഖത്തറില്‍ നിന്നാണ് മുഹമ്മദ് ഹാസനും രണ്ട് സ്ത്രീകളടങ്ങിയ പാകിസ്ഥാന്‍കാരും ഇന്ത്യയിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഖത്തറില്‍ നിന്ന് മസ്കറ്റ് വഴി നേപ്പാളിലെ കാഠ്മണ്ഡുവില്‍ എത്തിയ ശേഷമാണ് ബംഗളൂരുവിലേക്കുള്ള വിമാനത്തില്‍ ഇവര്‍ കയറിയത്. രഹസ്യവിവരം ലഭിച്ച പൊലീസ് വിമാനത്താവളത്തില്‍ പുറത്തിറങ്ങിയ നാലു പേരെയും അറസ്റ്റു ചെയ്യുകയായിരുന്നു.
ഇവരില്‍ നിന്ന് വ്യാജ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍ കാര്‍ഡും പിടിച്ചെടുത്തിട്ടുണ്ട്.
Discussion about this post