കണ്ണൂർ: കന്നുകാലിയെ പരസ്യമായി കശാപ്പ് ചെയ്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം പ്രസിഡന്റ് റിജിൽ മാക്കുറ്റി ഉൾപ്പെടെയുള്ള പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. യുവമോർച്ച പ്രവർത്തരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ കേസെടുത്തത്.
കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് യൂത്ത് കോൺഗ്രസ് കണ്ണൂരിൽ കാളക്കൂട്ടിയെ പരസ്യമായി കശാപ്പ് ചെയ്തത്. ഇത് ദേശീയ തലത്തിൽ വരെ ചർച്ചയായ സാഹചര്യത്തിലാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ശനിയാഴ്ച വൈകിട്ട് നാലരയോടെ കണ്ണൂർ സിറ്റി ജംക്ഷനിലാണ് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാളക്കുട്ടിയെ കശാപ്പു ചെയ്ത് ഇറച്ചി സൗജന്യമായി നാട്ടുകാർക്കു നൽകി പ്രതിഷേധിച്ചത്.
Discussion about this post