ലക്‌നൗ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ബിജെപി മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനി ഉള്‍പ്പടെ 12 പേര്‍ക്കും ജാമ്യം.50,000 രൂപയുടെ ആള്‍ജാമ്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്
ലഖ്‌നൗവിലെ വിചാരണകോടതിയാണ് എല്ലാവര്‍ക്കും ജാമ്യം അനുവദിച്ചത്. മുരളി മനോഹര്‍ ജോഷിയും കേന്ദ്രമന്ത്രി ഉമാ ഭാരതിയും ഇന്ന് സിബിഐ കോടതിയില്‍ ഹാജരായിരുന്നു. കുറ്റപത്രം വായിച്ചു കേള്‍പ്പിക്കല്‍ നടപടിക്കായാണ് എല്ലാവരും എത്തിയത്.
കേസില്‍ അദ്വാനി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി സിബിഐ കോടതി തള്ളി. കുറ്റവിമുക്തനാക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ഇതോടെ അദ്വാനിക്കെതിരെ കുറ്റം ചമുത്താനുള്ള നടപടികള്‍ ആരംഭിച്ചു.
അദ്വാനി ഉള്‍പ്പെടെയുള്ള 12 നേതാക്കള്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തി അനുബന്ധ കുറ്റപത്രം കോടതിയില്‍ സിബിഐ സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ ബിജെപി മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും വിചാരണ നേരിടണമെന്ന് സുപ്രീം കോടതിയാണ് ഉത്തരവിട്ടിരുന്നു. 2001ല്‍ ഇവര്‍ക്കെതിരായ ഗൂഢാലോചന കുറ്റം റായ്ബറേലി കോടതി ഒഴിവാക്കിയിരുന്നു. സുപ്രീം കോടതി സിബിഐ ആവശ്യപ്രകാരം കുറ്റം പുനസ്ഥാപിക്കുകയായിരുന്നു.
റായ്ബറേലി കോടതിയിലുള്ള കേസുകള്‍ ലക്‌നൗ കോടതിയിലേക്ക് മാറ്റാനും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
Discussion about this post