കൊച്ചി: കോട്ടയം സ്വദേശി അഖിലയുടെ മതം മാറ്റി നടത്തിയ വിവാഹം അസാധുവാക്കിയതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയ്‌ക്കെതിരെ സമരം നടത്തുന്ന മുസ്ലീം ഏകോപനസമിതിയെ ശക്തമായി വിമര്‍ശിച്ച് യൂത്ത് ലീഗ് . മുസ്‌ലിം ഏകോപനസമിതി എന്ന് പറയാതെ എസ്ഡിപിഐ എന്ന് പറഞ്ഞാല്‍ പോരേയെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പികെ ഫിറോസ് ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. ആരൊക്കെയാണ് ഏകോപനസമിതിയിലെ സംഘടനകള്‍, ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തലും വിധി പറഞ്ഞ ജഡ്ജിമാരെ അസഭ്യം പറയലും തെമ്മാടിത്തരമാണെന്നും ഫിറോസ് വിമര്‍ശിക്കുന്നു.
ഇപ്പോള്‍ വികാരം കൊള്ളുന്ന പലരും, തങ്ങളുടെ മതത്തില്‍പെട്ട ഒരു പെണ്‍കുട്ടി മതം മാറിയാല്‍ അവളെ ‘ശപിക്കാനും ‘ ശകാരവര്‍ഷം കൊണ്ട് പൊതിയാനും ചാടിപ്പുറപ്പെടുന്നവരാണെന്നും ഫിറോസ് പറയുുന്നു. ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാം, ഇഷ്ടമുള്ള വ്യക്തിയോടൊപ്പം ജീവിക്കാം എന്നതൊക്കെ ഇന്ത്യന്‍ ഭരണഘടന പൗരന്‍മാര്‍ക്ക് നല്‍കുന്ന ഉറപ്പാണ്. അതാണ് കേരള ഹൈക്കോടതി വിധിയിലൂടെ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളത്. ഹൈക്കോടതി മാര്‍ച്ചില്‍ ഒരു വിരുതന്‍ ,അടുത്ത കോടതി വിധി അനുകൂലമായില്ലെങ്കില്‍ ഒന്നുകൂടി ഇവിടേക്ക് വരുമെന്ന് പ്രസംഗിക്കുന്നതുകേട്ടു. ഒപ്പം അള്ളാഹു അനുഗ്രഹിക്കട്ടേന്നും. എന്തിനാ അള്ളാഹുവിന്റെ അനുഗ്രഹം വേണ്ടതെന്നും ഫിറോസ് ചോദിക്കുന്നു. കോടതിയിലേക്ക് മാര്‍ച്ച് നടത്തിയിട്ട്, ജഡ്ജിമാരെ ഭീഷണിപ്പെടുത്തിയിട്ട് ഏതെങ്കിലും കോടതി വിധി മാറിയ ചരിത്രമുണ്ടോയെന്നും ഫിറോസ് ചോദിക്കുന്നു.
ആര്‍എസ്എസും എസ്ഡിപിഐയും മാത്രമല്ല, ഈ ബോധം കൊണ്ടു നടക്കുന്ന പലരും ഇത്തരം ധ്രുവീകരണ മെസേജുകള്‍ മത്സരിച്ച് ഷെയര്‍ ചെയ്യുകയാണെന്നും ഫിറോസ് ആരോപിക്കുന്നു.
നിങ്ങള്‍ക്ക് എസ്.ഡി.പി.ഐ എന്ന് പറഞ്ഞാല്‍ പോരേ? എന്തിനാ ഏകോപനസമിതി? ആരൊക്കെയാ നിങ്ങളെ ഏകോപന സമിതിയിലുള്ളത്? ലീഗ് ഏതായാലും ഇല്ല. സമസ്ത ഉണ്ടോ? കെ.എന്‍.എം ഉണ്ടോ? വേറെ ആരാ ഉള്ളത്?…ഫിറോസ് ചോദിക്കുന്നു
ഫേസബുക്ക് പോസ്റ്റ്
ഹാദിയ കേസാണല്ലോ ഇപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയം. ഹാദിയക്കനുകൂലമായി വികാരം കൊള്ളുന്ന പലരും തങ്ങളുടെ മതത്തില്‍പെട്ട ഒരു പെണ്‍കുട്ടി മതം മാറിയാല്‍ അവളെ ‘ശപിക്കാനും ‘ ശകാരവര്‍ഷം കൊണ്ട് പൊതിയാനും ചാടിപ്പുറപ്പെടുന്നവരാണെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഏതാണ്ടെല്ലാ മതവിഭാഗങ്ങളിലും ഇത്തരക്കാരെ ഏറിയും കുറഞ്ഞും നമുക്ക് കാണാനാവും. അതവിടെ നില്‍ക്കട്ടെ.
സത്യത്തില്‍ ഹാദിയ കേസ് ഒരു മതപരമായ പ്രശ്‌നമല്ല. ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനത്തിന്റെ പ്രശ്‌നമാണ്. ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാം, ഇഷ്ടമുള്ള വ്യക്തിയോടൊപ്പം ജീവിക്കാം എന്നതൊക്കെ ഇന്ത്യന്‍ ഭരണഘടന പൗരന്‍മാര്‍ക്ക് നല്‍കുന്ന ഉറപ്പാണ്. അതാണ് കേരള ഹൈക്കോടതി വിധിയിലൂടെ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളത്.
ഇനി എന്താണ് പോംവഴി? ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തലാണോ? വിധി പറഞ്ഞ ജഡ്ജിമാരെ അസഭ്യം പറയലാണോ? അങ്ങിനെ ചെയ്യുന്നത് മാന്യമായി പറഞ്ഞാല്‍ തെമ്മാടിത്തരമാണ്. ഹൈക്കോടതി മാര്‍ച്ചില്‍ ഒരു വിരുതന്‍ പ്രസംഗിക്കുന്നത് കേട്ടു. അടുത്ത കോടതി വിധി അനുകൂലമായില്ലെങ്കില്‍ നമ്മള്‍ ഒന്നുകൂടി ഇവിടേക്ക് വരും. അള്ളാഹു അനുഗ്രഹിക്കട്ടേന്ന്. എന്തിനാ അള്ളാഹുവിന്റെ അനുഗ്രഹം വേണ്ടത്? കോടതി വിധി എതിരായിട്ട് ഒന്നുകൂടി വരാനോ? കോടതിയിലേക്ക് മാര്‍ച്ച് നടത്തിയിട്ട്, ജഡ്ജിമാരെ ഭീഷണിപ്പെടുത്തിയിട്ട് ഏതെങ്കിലും കോടതി വിധി മാറിയ ചരിത്രമുണ്ടോ? എന്നിട്ട് മുസ് ലിം ഏകോപനസമിതി എന്ന പേരും. പോരാത്തതിന് ഹര്‍ത്താലും!
നിങ്ങള്‍ക്ക് എസ്.ഡി.പി.ഐ എന്ന് പറഞ്ഞാല്‍ പോരേ? എന്തിനാ ഏകോപനസമിതി? ആരൊക്കെയാ നിങ്ങളെ ഏകോപന സമിതിയിലുള്ളത്? ലീഗ് ഏതായാലും ഇല്ല. സമസ്ത ഉണ്ടോ? കെ.എന്‍.എം ഉണ്ടോ? വേറെ ആരാ ഉള്ളത്?
നിങ്ങളുടെ തോന്നിവാസങ്ങള്‍ ഉപയോഗപ്പെടുത്തുന്ന വേറെയൊരു കൂട്ടരുണ്ടിവിടെ. ഇന്നൊരു വാട്‌സ് അപ്പ് ഗ്രൂപ്പില്‍ നിന്ന് കിട്ടിയതാണിത്.
‘എറണാകുളത്തെ ഹര്‍ത്താല്‍ ഇസ്ലാമിസ്റ്റ് തീവ്രവാദം കേരളത്തില്‍ എത്രമാത്രം വളര്‍ന്നു പന്തലിച്ചു എന്നതിന് ഉത്തമോദാഹരണമാണ്…. ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതം മാറ്റി ലൈംഗിക അടിമകളാക്കി സിറിയയിലേക്കയ്ക്കാന്‍ കോടതി അനുമതി നല്‍കാത്തതിന് ഇന്ത്യന്‍ നീതിപീഠങ്ങള്‍ക്കെതിരെ ആഹ്വാനം ചെയ്തിരിക്കുന്നതാണ് ഈ ഹര്‍ത്താല്‍. കേരളം മറ്റൊരു സിറിയ ആവാതിരിക്കട്ടെ….
Ban_Islamic_etxremist_in_kerala ‘
ഇത്തരം പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയ വഴി നിറഞ്ഞാടുകയാണ്. ആര്‍.എസ്.എസും എസ്.ഡി.പി.ഐയും മാത്രമല്ല; ഈ ബോധം കൊണ്ടു നടക്കുന്ന പലരും ഇത്തരം ധ്രുവീകരണ മെസേജുകള്‍ മത്സരിച്ച് ഷെയര്‍ ചെയ്യുകയാണ്.
ഒരു കോടതി വിധി എതിരായാല്‍ എന്താണ് ചെയ്യേണ്ടത്? അതും ഫണ്ടമെന്റല്‍ റൈറ്റ്‌സിന്റെ നഗ്‌നമായ നിഷേധം കൂടിയായാല്‍!? നിയമപരവും വിവേകപൂര്‍വ്വവുമായ നടപടികളാണ് ആരായേണ്ടത്. മേല്‍ക്കോടതിയെ സമീപിക്കുന്നതടക്കമുള്ള മാര്‍ഗ്ഗങ്ങളാണ് സ്വീകരിക്കേണ്ടത് .
ഇന്ത്യന്‍ ഭരണഘടനയെ വിശ്വസിക്കുന്നവര്‍ അതാണ് ചെയ്യേണ്ടത്. അല്ലാതെ തിളച്ചുമറിയുന്ന വികാരപ്രകടനവുമായി ഇവിടം മലിനമാക്കാന്‍ വന്നാല്‍ മതേതര കേരളം ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കുക തന്നെ ചെയ്യും.
[fb_pe url=”https://www.facebook.com/PkFiros/posts/1182506411850632″ bottom=”30″]
Discussion about this post