ഡല്‍ഹി: നാവികസേനയുടെ അഭിമാനമായ ഐ.എന്‍.എസ് വിക്രാന്ത് 2020 തോടെ നീറ്റിലിറക്കുമെന്ന് നാവിക സേന മേധാവി വൈസ് അഡ്മിറല്‍ സുനില്‍ ലാംബ. 2019 തോടെ വിക്രാന്ത് കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും സുനില്‍ ലാംബ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എഫ്.ഐ.സി.സി.ഐ സംഘടിപ്പിച്ച ‘ബില്‍ഡിങ്ങ് ഇന്ത്യ ഫ്യൂച്ചര്‍ നേവി ടെക്‌നോളജി ഇംപരേറ്റീവ്‌സ്’ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ ആദ്യത്തെ സ്വദേശ നിര്‍മ്മിത വിമാനവാഹിനി കപ്പലാണ് ഐ.എന്‍.എസ് വിക്രാന്ത്.
സ്വദേശി നിര്‍മ്മിത ഇന്ത്യയുടെ ആദ്യത്തെ മുങ്ങികപ്പല്‍ ഐ.എന്‍.എസ് കാല്‍വാരി ജൂലൈ, ആഗസ്ത് മാസത്തോടെ കമ്മീഷന്‍ ചെയ്യും.
മാസ്‌ഗോണ്‍ കപ്പല്‍ശാലയില്‍ നിര്‍മ്മിച്ച ആദ്യ ആറ് മുങ്ങികപ്പലുകളില്‍ ഒന്നാണ് കാല്‍വരി. ഡി.സി.എന്‍.എസ് ഫ്രാന്‍സുമായി സഹകരിച്ചായിരിക്കും നിര്‍മ്മാണം.
കൂടാതെ ഐ.എന്‍.എസ് ഗാന്ധാരി മുങ്ങികപ്പല്‍ ജനുവരി 12 ന് കമ്മീഷന്‍ ചെയ്യുമെന്നും നാവികസേനാ മേധാവി അറിയിച്ചു.
Discussion about this post