ഡല്‍ഹി: കശാപ്പിനുവേണ്ടി കന്നുകാലികളെ കാലിചന്ത വഴി വില്‍ക്കുന്നത് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി സംസ്ഥാനങ്ങളിലെ നിയമങ്ങള്‍ക്ക് എതിരല്ലെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സംസ്ഥാനങ്ങളുടെ അധികാരത്തിനുമേല്‍ കേന്ദ്രസര്‍ക്കാര്‍ കടന്നുകയറ്റം നടത്തിയെന്ന വിമര്‍ശം അദ്ദേഹം തള്ളിക്കളഞ്ഞു. മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം പ്രതികരിച്ചത്.
കേന്ദ്രത്തിന്റെ വിജ്ഞാപനം വിവിധ സംസ്ഥാനങ്ങളിലെ നിയമങ്ങള്‍ക്ക് എതിരല്ല. കാലിചന്തയില്‍ നിന്ന് കന്നുകാലികളെ ആര്‍ക്ക് വാങ്ങാം ആര്‍ക്ക് പാടില്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന് ജെയ്റ്റ്‌ലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കശാപ്പ് നിയന്ത്രണത്തിന്റെ പേരില്‍ കേരളവും പശ്ചിമബംഗാളും അടക്കമുള്ള സംസ്ഥാനങ്ങള്‍ കടുത്ത വിമര്‍ശം ഉയര്‍ത്തിയതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.
പാകിസ്ഥാന്‍, ഇന്ത്യ അതിര്‍ത്തിയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യ നടത്തിയ ശ്രമങ്ങളോട് മോശമായ രീതിയിലാണ് പാകിസ്ഥാന്‍ പ്രതികരിച്ചതെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. അതിര്‍ത്തി കടന്നുള്ള ഭീകരവാദം പ്രോത്സാഹിപ്പിച്ച പാകിസ്ഥാന്‍ ചര്‍ച്ചകള്‍ക്കുള്ള സാഹചര്യം ഇല്ലാതാക്കി.
പാകിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യ ശ്രമിച്ചു. പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ക്ഷണിക്കുകയും അദ്ദഹത്തിന്റെ ജന്മദിനത്തില്‍ ലാഹോറില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തുകയും ചെയ്തു. എന്നാല്‍ പഠാന്‍കോട്ട്, ഉറി ഭീകരാക്രമണങ്ങളാണ് പിന്നീട് നടന്നത്. രണ്ട് ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ പാക് സൈന്യം അതിര്‍ത്തി കടന്നെത്തി വികൃതമാക്കുകയും ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post