കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ വെളിപ്പെടുത്തലുമായി മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സിബി മാത്യൂസ്. ചാരക്കേസുമായി ബന്ധപ്പെട്ട് മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയുടെ അറസ്റ്റ് ഒഴിവാക്കിയത് താന്‍ കൂടെ ഇടപെട്ടാണെന്നും ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യണമെന്ന് ഐബിയുടെ അന്നത്തെ മേധാവികളായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധം ഉണ്ടായിരുന്നെന്നും അടുത്ത ആഴ്ച പുറത്തിറക്കുന്ന ആത്മകഥയില്‍ അദ്ദേഹം പറയുന്നു.
ചാരക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട മറിയം റഷീദ ഉള്‍പ്പെടെയുള്ളവരുമായി ഹോട്ടലില്‍ കൂടിക്കാഴ്ച്ച നടത്തിയ ബ്രിഗേഡിയര്‍ ശ്രീവാസ്തവ രമണ്‍ ശ്രീവാസ്തവയാണെന്നാണ് ഐബി വിശ്വസിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യണമെന്ന സമ്മര്‍ദ്ദം ഐബി ഉദ്യോഗസ്ഥര്‍ ഉയര്‍ത്തിയത്.
എന്നാല്‍, ഇതിന് തെളിവില്ലല്ലോ എന്ന് വ്യക്തമാക്കിയപ്പോള്‍ ചാരവൃത്തിയില്‍ തെളിവുകള്‍ ആവശ്യമില്ലെന്നായിരുന്നു ആര്‍.ബി. ശ്രീകുമാര്‍, മാത്യു ജോണ്‍ എന്നിവരുടെ നിലപാടെന്നും ആത്മകഥയില്‍ പറയുന്നു.
ശ്രീവാസ്തവ നിരപരാധിയാണെന്നാണ് കരുതുന്നതെന്നും എന്നാല്‍ തന്റെ അന്വേഷണത്തെ പലരും തെറ്റിദ്ധരിച്ചതായും അദ്ദേഹം പറയുന്നു.
അതേസമയം ഐ.എസ്.ആര്‍.ഒയില്‍ ചാരവൃത്തി നടന്നോ ഇല്ലയോ എന്ന കാര്യം അദ്ദേഹത്തിന്റെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നില്ല. കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ് എന്നതിനാലാണ് തീര്‍പ്പു കല്‍പ്പിക്കുന്നൊരു നിലപാട് സിബി മാത്യൂസില്‍ നിന്ന് ഉണ്ടാകാത്തത്. അദ്ദേഹത്തിന്റെ സര്‍വീസ് കാലഘട്ടത്തില്‍ നേതൃത്വം കൊടുത്ത മറ്റ് പ്രധാന കേസുകളെക്കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
Discussion about this post