ഡല്‍ഹി: ഭീകരതയ്ക്ക് പണം നല്‍കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് എസ്എഎസ് ഗിലാനിക്കെതിരെ കേസ്. ഗിലാനി ഉള്‍പ്പെടെയുള്ള ഹുറിയത് നേതാക്കള്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
നയിം ഖാന്, ഫാറൂഖ് അഹമ്മദ് ധാര്‍ എന്നിവര്‍ക്കെതിരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇവര്‍ രണ്ടു പേരും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദുമാലി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. ഡല്‍ഹിയിലേയും ഹരിയാനയിലേയും എട്ട് ഇടങ്ങളിലും കശ്മീരിലെ 14 ഇടങ്ങളിലുമായാണ് തിരച്ചില്‍ നടക്കുന്നത്.
ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി പണം നല്‍കുന്നുവെന്ന കണ്ടെത്തലില്‍ ദേശീയ അന്വേഷണ ഏജന്‍സി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക റെയ്ഡ് നടത്തുന്നു. ഡല്‍ഹി, ഹരിയാന, കശ്മീര്‍ എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നതെന്ന് എന്‍ഐഎ അധികൃതര്‍ അറിയിച്ചു.
Discussion about this post