മുംബൈ: ഇന്ത്യയിലെ ബലാത്സംഗങ്ങള്‍ക്കും സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്കും ഉത്തരവാദി പാശ്ചാത്യ സംസ്കാരമാണെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. പടിഞ്ഞാറന്‍ സ്വാധീനം തന്നെയാണ് മുത്തലാഖിനും പെണ്‍ഭ്രൂണഹത്യക്കും കാരണമെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. സ്നേഹം ശുദ്ധമാണ്, എന്നാലത് പാശ്ചാത്യ സംസ്കാരത്തിൽ വികാരമായി മാറുകയാണ്. ഇത് വ്യാപാരത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജയ്പൂരില്‍ ആര്‍എസ്എസ് വോളണ്ടീയേഴ്സിന് നല്കിയ പരിശീലന പരിപാടിയുടെ അവസാനഘട്ടത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാലന്റൈന്‍സ് ദിനത്തില്‍ ഇപ്പോള്‍ ജനങ്ങള്‍ സ്നേഹം തുറന്ന് പ്രകടിപ്പിക്കുകയാണ്. മുത്തലാഖ് വര്ധിക്കുന്നിനുള്ള കാരണവും പടിഞ്ഞാറന്‍ സംസ്കാരമാണ്. ബലാത്സംഗം, ആഭ്യന്തര കലാപം, പെണ്‍ഭ്രൂണഹത്യ തുടങ്ങിയവയ്ക്കൊക്കെ കാരണം ഈ സംസ്കാരം പിന്തുടരുന്നത് കൊണ്ടാണെന്നും ഇന്ദ്രേഷ് കുമാര്‍ വ്യക്തമാക്കി.
ഇന്ത്യയിലെ പ്രണയത്തിന് പരിശുദ്ധിയും പാവനത്വവുമുള്ളതാണ്. എന്നാല്‍ പാശ്ചാത്യ സംസ്കാരം പ്രണയത്തെ വാണിജ്യവത്കരിക്കുന്നതിനായി വാലന്റൈന്‍സ് ദിനം നിര്‍മിച്ചെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post