ഡല്‍ഹി: ലോകത്തിന്റെ ഏത് കോണില്‍ കുടുങ്ങിയാലും, അത് ചൊവ്വയിലാണെങ്കിലും, ഇന്ത്യക്കാരെ രക്ഷിക്കാന്‍ വിദേശകാര്യ മന്ത്രാലയം അവിടെയെത്തുമെന്ന് മറുപടിയുമായി ട്വിറ്ററില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. താന്‍ ചൊവ്വയില്‍ കുടുങ്ങി കിടക്കുകയാണെന്ന ഒരാളുടെ ട്വീറ്റിന് മറുപടിയായാണ് സുഷമയുടെ കിടിലന്‍ മറുപടി.
കരണ്‍ സായിനി എന്നയാളാണ് താന്‍ ഭക്ഷണമില്ലാതെ ചൊവ്വയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും എന്ത് കൊണ്ടാണ് ഇന്ത്യയുടെ ചൊവ്വാ ദൗത്യം ഇത്രയ്ക്ക് വൈകുന്നതെന്നും ട്വീറ്റ് ചെയ്തത്. ട്വീറ്റില്‍ സുഷമാ സ്വരാജിനെയും ഐ.എസ്.ആര്‍.ഒയെയും ടാഗ് ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് ഇന്ത്യക്കാര്‍ ചൊവ്വയില്‍ കുടുങ്ങിയാലും രക്ഷിക്കാനെത്തുമെന്ന് മറുപടിയായി സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തത്.
https://twitter.com/ksainiamd/status/872614454923546625
ട്വിറ്ററില്‍ മന്ത്രിയുടെ മറുപടിയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. 2200ലേറെ പേര്‍ റീട്വീറ്റ് ചെയ്ത പോസ്റ്റ് 5000ഓളം പേര്‍ ലൈക്ക് ചെയ്യുകയും ചെയ്തു.
Even if you are stuck on the Mars, Indian Embassy there will help you. https://t.co/Smg1oXKZXD
— Sushma Swaraj (@SushmaSwaraj) June 8, 2017
അതേസമയം, ഒരുപാട് നല്ലകാര്യങ്ങള്‍ രാജ്യത്തിന് വേണ്ടി ചെയ്യുന്ന വിദേശകാര്യ മന്ത്രാലയത്തെയും മന്ത്രി സുഷമാ സ്വരാജിനെയും കളിയാക്കുന്നതാണ് കരണ്‍ സായിനിയുടെ ട്വീറ്റെന്ന വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
വിദേശ രാജ്യങ്ങളിലും മറ്റും കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനും അവര്‍ക്ക് വേണ്ട സഹായം ചെയ്യുന്നതിനും സുഷമാ സ്വരാജ് നടത്തുന്ന ശ്രമങ്ങള്‍ ഏറെ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. അടുത്തിടെ ഹൃദ്രോഗിയായ പാകിസ്ഥാന്‍ ബാലന് ചികിത്സയ്ക്കായി ഇന്ത്യന്‍ വിസ അനുവദിക്കുന്നതിനായി സുഷമ നടത്തിയ ഇടപെടലുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
Discussion about this post