ഡല്‍ഹി: വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാര്‍, പാന്‍, പാസ്‌പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലുമൊന്ന് നിര്‍ബന്ധമായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രകാരം ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഡിജിറ്റല്‍ ബോര്‍ഡിങ് പാസ് ലഭ്യമാകുമെന്നും എയര്‍പോര്‍ട്ടിലെ കാലതാമസം ഒഴിവാക്കാനാകുമെന്നും കേന്ദ്ര വ്യോമയാനമന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു.
ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് വിമാനയാത്രകള്‍ക്ക് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള പദ്ധതി മൂന്ന്, നാല് മാസങ്ങള്‍ക്കുള്ളില്‍ നിലവില്‍ വരും. 30 ദിവസത്തിനുള്ളില്‍ രൂപരേഖ തയ്യാറാക്കുന്നതിന് സര്‍ക്കാര്‍ ഒരു സാങ്കേതിക സമിതി രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തിരിച്ചറിയല്‍ രേഖകളായ നിരവധി മാര്‍ഗ്ഗങ്ങള്‍ ഇപ്പോള്‍ത്തന്നെയുണ്ടെങ്കിലും ഏറ്റവും കാര്യക്ഷമമായ മര്‍ഗ്ഗങ്ങള്‍ ആധാര്‍, പാന്‍, പാസ്‌പോര്‍ട്ട് എന്നിവയാണ്. ഇവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കില്‍, ബോര്‍ഡിങ് പാസിനു പകരം ഫോണില്‍ ലഭിക്കുന്ന ക്യൂആര്‍ കോഡ് ഉപയോഗിക്കാനാവും. മാത്രമല്ല, ബയോമെട്രിക് സംവിധാനം വഴി എളുപ്പത്തില്‍ പരിശോധകള്‍ പൂര്‍ത്തിയാക്കാനും എയര്‍പോര്‍ട്ടിലെ കാലതാമസം ഒഴിവാക്കാനും സാധിക്കും.
സാങ്കേതിക സമിതി പദ്ധതി രൂപരേഖ സമര്‍പ്പിച്ച് കഴിഞ്ഞാല്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ പറയുന്നതിന് 30 ദിവസം നല്‍കും. അതിനുശേഷം 30-60 ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ ഇതുസംബന്ധിച്ച നിയമനിര്‍മാണം നടത്തും. അതിനുശേഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാര്‍, പാന്‍, പാസ്‌പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലുമൊന്ന് നിര്‍ബന്ധമായിരിക്കും.
Discussion about this post