മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ ബിഎ പൊളിറ്റിക്കല്‍ സയന്‍സില്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത സവര്‍ക്കറുടെ ചരിത്രം പഠിപ്പിക്കുന്നത് പുനപരിശോധിക്കുന്നു. സര്‍വ്വകലാശാല ഭരണസമിതിയുടെ അടിയന്തിര യോഗത്തിലാണ് തീരുമാനം. ബിഎ പൊളിറ്റിക്കല്‍ സയന്‍സില്‍ ദേശീയ സാംസ്‌ക്കാരികത പഠിപ്പിക്കുന്നതിന് കൂടി വേണ്ടിയാണ് പാഠഭാഗം ഉള്‍പ്പെടുത്തിയത് എന്ന പാഠ്യ പരിഷ്‌ക്കരണ സമിതിയുടെ വാദം നിരാകരിച്ചു കൊണ്ടാണ് തീരുമാനം. പാഠഭാഗം വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡീന്‍ എഎം തോമസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇടതു സിന്‍ഡിക്കേറ്റ് അധികാരത്തില്‍ വന്നതിന് പിന്നാലെ കാലഹരണപ്പെട്ട പാഠ്യഭാഗങ്ങള്‍ പുതുക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു. ഇടതു സിന്‍ഡിക്കേറ്റ് ഭരിക്കുന്ന സര്‍വകലാശാലയില്‍ കാവിവത്കരണം നടത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന ആരോപണവുമായി കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനകള്‍ രംഗത്തെത്തിയതോടെ സംഭവം വിവാദമാക്കി മാറ്റുകയായിരുന്നു.
ബോര്‍ഡ് ഓഫ് സ്റ്റഡീസിനെ മാറ്റി നിര്‍ത്തി സിന്‍ഡിക്കേറ്റ് രൂപീകരിച്ച അക്കാദമിക് കമ്മിറ്റിയാണ് സിലബസില്‍ വാഷയം ഉള്‍പ്പെടുത്തിയതെന്നാണ് വിശദീകരണം. ഇതേ തുടര്‍ന്ന് ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് അംഗങ്ങളുടെയും പാഠ്യപരിഷ്‌കരണസമിതിയുടെയും യോഗമാണ് വിഷയത്തെക്കുറിച്ച് ഡീനോട് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഏതെങ്കിലും പോരായ്മകളുണ്ടെന്ന് കണ്ടെത്തിയാല്‍ പാഠഭാഗം പിന്‍വലിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
അതേസമയം വീര സര്‍വ്വര്‍ക്കറുടെ ചരിത്രം പഠിപ്പിക്കാതെ എങ്ങനെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം പൂര്‍ണമാകുമെന്നാണ് ചിലരുടെ ചോദ്യം. ആര്‍എസ്എസുകാരാനായി എന്നത് കൊണ്ട് മാത്രം സവ്വര്‍ക്കറെ മാറ്റി നിര്‍ത്തിയുള്ള പഠനം എങ്ങനെ പൂര്‍ണാകും എന്ന വിമര്‍ശനവും ശക്തമാണ്. കാലങ്ങളായി ആര്‍എസ്എസിനെയും ആര്‍എസ്എസ് അനുകൂലികളായ സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളെയും പാഠ്യ പദ്ധതിയില്‍ നി്ന്ന് അകറ്റി നിര്‍ത്തി ചരിത്രത്തെ വികലമായ ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. കോണ്‍ഗ്രസിന്റെ അധികാര രാഷ്ട്രീയവും കമ്മ്യൂണിസ്റ്റ് താല്‍പര്യവും യഥാര്‍ത്ഥ ഇന്ത്യന്‍ ചരിത്രത്തെ വരും തലമുറയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ശ്രദ്ധിച്ചുവെന്ന ആരോപണം ശക്തമാണ്. വീരസവര്‍ക്കര്‍ എന്ന പേരില്‍ അറിയപ്പെട്ട വി.ഡി സവര്‍ക്കറുടെ സ്വാതന്ത്ര്യസമര പോരാട്ടം വരും തലമുറയ്ക്ക് ഏറെ പ്രചോദനം പകരുന്നതാണ്. ചരിത്രത്തെ വികലമായി ചിത്രീകരിക്കുന്ന നടപടിയ്‌ക്കെതിരെ വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post