തലശ്ശേരി: തലശ്ശേരി ബ്രണ്ണന്‍ കോളേജിന്റെ വിദ്യാര്‍ത്ഥി മാഗസിനില്‍ ദേശീയപതാകയെയും ദേശീയഗാനത്തെയും അപമാനിക്കുന്ന തരത്തില്‍ ചിത്രങ്ങള്‍ ചേര്‍ത്തതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍.
ദേശീയഗാനം സ്‌ക്രീനില്‍ വരുമ്പോള്‍ തിയേറ്ററിലെ കസേരകള്‍ക്ക് പിന്നില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന രണ്ട് പേരുടെ കാര്‍ട്ടൂണാണ് വിവാദമായിരിക്കുന്നത്.
കോളേജിന്റെ നൂറ്റി ഇരുപത്തിയഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് എസ്എഫ്‌ഐയുടെ നേതൃത്വത്തിലുള്ള കോളേജ് യൂണിയന്‍ മാഗസിന്‍ പുറത്തിറക്കിയിരിക്കുന്നത്. പെല്ലറ്റ് എന്ന് പേരിട്ടിരിക്കുന്ന മാസികയില്‍ കസേരവിട്ട് എഴുന്നേല്‍ക്കുന്ന രാഷ്ട്രസ്‌നേഹം തെരുവില്‍ മനുസ്മൃതി വായിക്കുന്ന രാഷ്ട്രസ്‌നേഹം’ എന്ന അടിക്കുറിപ്പോടെയാണ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സംഭവത്തില്‍ പ്രതിഷേധിച്ച് എബിവിപിയുടെ നേതൃത്വത്തില്‍ കോളജില്‍ പ്രകടനം നടത്തിയിരുന്നു.
അതേസമയം, വിവാദമായ രണ്ട് പേജുകള്‍ മാഗസിനില്‍ നിന്ന് പിന്‍വലിക്കാന്‍ കോളജ് കൗണ്‍സില്‍ അടിയന്തര യോഗം തീരുമാനിച്ചു. മാഗസിനിലെ വിവാദമായ 12ഉം 84ഉം പേജുകളാണ് പിന്‍വലിക്കുന്നത്.
കോളജ് പ്രിന്‍സിപ്പല്‍ മുരളീദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോളജ് കൗണ്‍സില്‍ യോഗമാണ് തീരുമാനമെടുത്തത്.
Discussion about this post