മൂന്നാര്‍; മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലിനെതിരെ എസ് രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷി സംഘം മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെ ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കട്ടരാമന്റെ ഒഴിപ്പിക്കല്‍ നോട്ടീസ് തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്. സ്വകാര്യ വ്യക്തി കയ്യേറിയ മൂന്നാര്‍ പൊലീസ് സ്റ്റേഷന് സമീപമുള്ള 22 സെന്റ് സ്ഥലവും കെട്ടിടവും ഒഴിപ്പിക്കാനാണ് ശ്രീറാം നോട്ടീസ് നല്‍കിയത്. ഇതി ല്‍ തുടര്‍ നടപടികള്‍ വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദ്ദേശം.
ഈ ഭൂമി ജൂലൈ ഒന്ന് വരെ ഒഴിപ്പിക്കേണ്ടതില്ല എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് സബ് കളക്ടര്‍ക്ക് നിര്‍ദേശം ലഭിച്ചിരിക്കുന്നത്.. മൂന്നാര്‍ വില്ലേജ് ഓഫീസ് തുടങ്ങാന്‍ ഈ സ്ഥലം ഏറ്റെടുക്കാം എന്ന് ശ്രീറാം നിര്‍ദേശിച്ചിരുന്നു. ഇപ്രകാരമാണ് നോട്ടീസ് നല്‍കിയിരുന്നത്. അതിന് പിന്നാലെ മന്ത്രി എംഎം മണിയുടെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷി സംഘം മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിനെ തൊട്ടുപിന്നാലെയാണ് ഈ ഭുമി ഏറ്റെടുക്കേണ്ടതില്ലെന്ന് ഉത്തരവ് പുറപ്പെടുവിച്ചത്.
എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഈ ഇടപെടലില്‍ റവന്യൂ വകുപ്പ് അതൃപ്തി പ്രകടിപ്പിച്ചു. നിയമ പ്രകാരമാണ് ഒഴിപ്പിക്കല്‍ നടത്തുന്നത്. അത് പെട്ടെന്ന് നിര്‍ത്തി വെയ്ക്കാന്‍ ആവില്ലെന്നാണ് റവന്യൂ വകുപ്പ് വ്യക്തമാക്കുന്നത്. സബ് കളക്ടറെ സ്ഥലം മാറ്റണം എന്ന ആവശ്യം സര്‍വ്വകക്ഷി സംഘം മുഖ്യമന്ത്രിയ്ക്ക് മുന്നില്‍ വച്ചിരുന്നു.
Discussion about this post