ചെന്നൈ: രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിരിക്കെ സൂപ്പര്‍ താരം രജനികാന്ത് ഹിന്ദു മക്കള്‍ കക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തി. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്നാണ് രജനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ കൂടിക്കാഴ്ച ഇതിനകം രാഷ്ട്രീയ ചര്‍ച്ചയായി കഴിഞ്ഞു.
തങ്ങളുടെ ഗുരു ദയാനന്ദസരസ്വതിയുമായുള്ള വിഷയത്തിലണ് ചര്‍ച്ച നടത്തിയതെന്ന് ഹിന്ദു മക്കള്‍ കക്ഷി നേതാക്കള്‍ പറഞ്ഞു. കര്‍ഷകരുമായി കഴിഞ്ഞ ദിവസം രജനികാന്ത് ചര്‍ച്ച നടത്തിയിരുന്നു. കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ രജനികാന്ത് ഇടപെട്ട് കേന്ദ്രസര്‍ക്കാരിനെ ധരിപ്പിക്കണമെന്ന് കര്‍ഷക സംഘടനകള്‍ രജനികാന്തിനോട് അഭ്യര്‍ത്ഥിച്ചു. രജനി ഇടപെട്ടാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നാണ് കര്‍ഷക സംഘടനാ നേതാക്കളുടെ പ്രതീക്ഷ.
രജനി ഉടന്‍ തന്നെ തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുമെന്ന വാര്‍ത്തകള്‍ വരുന്നതിനിടെ അടിക്കടി അദ്ദേഹം സംഘടനാ നേതാക്കളെ കാണുന്നത് തമിഴകം കൗതുകത്തോടെ ആണ് വീക്ഷിക്കുന്നത്.
Discussion about this post