സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത് ഇടതുപക്ഷ നിരീക്ഷകനായ റെജി ലൂക്കോസിന്റെ ഫേസ്ബുക്ക് കുറിപ്പാണ്. സിപിഐഎം ദേശീയ അധ്യക്ഷൻ സീതാറാം യെച്ചൂരി ആണ് ഇൻഡി മുന്നണിയുടെ ബുദ്ധി കേന്ദ്രം എന്ന വമ്പൻ വെളിപ്പെടുത്തലാണ് റെജി ലൂക്കോസ് നടത്തിയിരിക്കുന്നത്. INDIA മുന്നണിയെ യോജിപ്പിച്ചു മുന്നോട്ടു കൊണ്ടു പോകുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതും യെച്ചൂരി ആണെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. യെച്ചൂരിയുടെ രാഷ്ട്രീയ തന്ത്രങ്ങൾ കാരണം നരേന്ദ്രമോദി അടക്കമുള്ളവർ പരാജയഭീതിയിൽ ആണെന്നും റെജി ലൂക്കോസ് വെളിപ്പെടുത്തി. വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് റെജി ലൂക്കോസിന്റെ സമൂഹമാദ്ധ്യമ പോസ്റ്റിന് ലഭിക്കുന്നത്.
റെജി ലൂക്കോസ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം,
സീതാറാം യച്ചൂരി, ഇൻഡ്യാ മുന്നണിയുടെ ബുദ്ധികേന്ദ്രം.
സി പി എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി INDIA മുന്നണിയെ യോജിപ്പിച്ചു മുന്നോട്ടു കൊണ്ടു പോകുന്നതിൽ മുന്നിൽ നിൽക്കുന്നു.
ഇൻഡ്യാ മുന്നണി രൂപീകരിക്കുന്നതിലും ഈ ജൻ്റിൽമാൻ രാഷ്ട്രീയ നേതാവിൻ്റെ പങ്ക് ചെറുതല്ല. എന്നാൽ നിതീഷ് കുമാർ എന്ന ചതിയൻ കാലുവാരി NDA യ്ക്കൊപ്പം ചേർന്നപ്പോൾ ഇൻഡ്യാ മുന്നണി തകർന്നു എന്നും BJP ഏകപക്ഷീയ വിജയം നേടുമെന്നും പ്രചരിച്ചു. ഏതാണ്ട് രണ്ടു മാസം മുൻപ് വരെ പ്രതീതി ഇങ്ങനെയായിരുന്നു. എന്നാൽ പിന്നാമ്പുറത്ത് ഇൻഡ്യയിലെ പ്രതിപക്ഷകക്ഷികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിൽ യച്ചൂരി ഉൾപ്പെടെയുള്ളവരുടെ ശ്രമങ്ങൾ യാഥാർത്ഥ്യമായി. നിശ്ചയമായും രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, തേജസ്വി യാദവ് തുടങ്ങിയവരുടെ പങ്കും ചെറുതല്ല.
മുഴുവൻ പ്രതിപക്ഷകക്ഷികൾക്കും സമ്മതനായ വ്യക്തിത്വമാണ് സീതാറാം യച്ചൂരി. ഒരു മാസം മുൻപുവരെ 400 സീറ്റ് ലഭിക്കും എന്ന മോദിയുടെ അഹങ്കാരത്തിന് പ്രതിപക്ഷ ഐക്യം വൻ തിരിച്ചടി നൽകി. ബിജെപി ഭരണം അവസാനിക്കും എന്ന യാഥാർത്ഥ്യത്തിലേയ്ക്ക് രാജ്യത്തെ മാറ്റി ചിന്തിപ്പിക്കാൻ കഴിഞ്ഞതിൽ യച്ചൂരിയുടെ തന്ത്രങ്ങൾ വലുതാണ്.
നിശബ്ദനായി പ്രതിപക്ഷകക്ഷികളെ ഒന്നിച്ചൂ നിർത്തി രാജ്യത്തെ ജനാധിപത്യം വീണ്ടെടുക്കാനുള്ള യച്ചൂരിയുടെയും സംഘത്തിൻ്റെയും വിജയത്തിലേയ്ക്കുള്ള കുതിപ്പ് ചരിത്രപരമായിരിക്കും.
NB: കേവലം ദിവസങ്ങൾകൊണ്ടു മാത്രം മോദിയെ പരാജയ ഭീതിയിലേയ്ക്ക് തള്ളിയിട്ടതും യച്ചൂരിയുടെയും മറ്റും രാഷ്ട്രയെ തന്ത്രങ്ങൾ തന്നെയാണ്.
റെജി ലൂക്കോസ്
Discussion about this post