കാൻസർ എന്നത് ഇന്ന് എല്ലാവർക്കും പരിചയമുള്ള പദമായി മാറിയിരിക്കുന്നു. വൈദ്യശാസ്ത്രം എത്ര വളർന്നുവെന്ന് പറയുമ്പോഴും കാൻസർ എന്ന് കേൾക്കുമ്പോൾ എല്ലാവർക്കും പേടിയാണ്. ശരീരത്തിന്റെ ഏത് ഭാഗത്ത് വേണമെങ്കിലും കാൻസർ പിടിപെടാവുന്നതാണ് കാൻസർ.
സാരി കാൻസർ എന്ന് കേട്ടിട്ടുണ്ടോ? പേര് സൂചിപ്പിക്കുന്നത് പോലെ സാരി ധരിച്ചതുകൊണ്ട് ഉണ്ടാവുന്ന അർബുദം എന്നാണെന്നാണ് പലരും ഇതിനെ ധരിച്ചുവച്ചിരിക്കുന്നത്. അരയ്ക്കു ചുറ്റും ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെയാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.1945 ൽ ദോത്തി കാൻസർ എന്ന പദവും സമാനമായി എത്തിയതാണ്. പതിവായി ഇറുകിയ പാവാടയും മുണ്ടും,ജീൻസും ധരിക്കുന്നവർക്ക് കാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇറുകിയ വസ്ത്രങ്ങൾ കൂടുതൽ സമയം ധരിക്കുന്നതാണ് പ്രശ്‌നമാകുന്നത്. ഇത്തരം വസ്ത്രങ്ങൾ ധരിക്കുമ്പോൾ വസ്ത്രങ്ങളും ശരീരഭാഗവും തമ്മില്ഡ ഉരസൽ ഉണ്ടാവുകയും അത് സ്‌ക്വാഡ് സെൽ കാർസിനോമ എന്ന ചർമ്മാർബുദത്തിലേക്ക് എത്തിക്കുകയും ചെയ്യും എന്നാണ് വിദഗ്ധർ പറയുന്നത്.
അർബുദനിരക്കുകൾ വർധിക്കുന്നതിനേക്കുറിച്ച് നിരന്തരം വാർത്തകൾ പുറത്തുവരുന്നുണ്ട്. എന്നാൽ സാരി കാൻസർ എന്ന അവസ്ഥയേക്കുറിച്ച് കേട്ടിട്ടുളളവർ വളരെ ചുരുക്കമായിരിക്കും. സാരിയുമായി കാൻസറിനെന്ത് ബന്ധം എന്നു ചിന്തിക്കുന്നവരാകും ഭൂരിഭാഗവും. പേരുപോലെ സാരി ഉടുക്കുന്നതുകൊണ്ട് ഉണ്ടാകുന്ന കാൻസറല്ലിത്. മറിച്ച് ഇറുകിയ വസ്ത്രം മൂലമുണ്ടാകുന്ന പ്രശ്‌നത്തേയാണ് സാരി കാൻസർ എന്ന പദംകൊണ്ട് സൂചിപ്പിക്കുന്നത്. ശരീരത്തിൽ ഇറുകിപ്പിടിച്ച വസ്ത്രങ്ങൾ ധരിക്കുമ്പോൾ, പ്രത്യേകിച്ച് അരക്കെട്ടിന്റെ ഭാഗം ഉൾപ്പെടെയുള്ള ശരീരഭാഗങ്ങളിൽ വീക്കമുണ്ടാകുന്ന അവസ്ഥയാണിത്.
1945-ൽ ദോത്തി കാൻസർ എന്ന പദവും സമാനമായി വന്നതാണ്. നിരന്തരം സാരിയോ, മുണ്ടോ, ജീൻസോ തുടങ്ങി ശരീരത്തിൽ ഇറുകിപ്പിടിച്ചു കിടക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നതുവഴിയുണ്ടാകുന്ന ആരോഗ്യപ്രശ്‌നത്തേയാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നത്. 2011ൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ജേർണലിൽ ഇതേക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഇറുകിപ്പിടിച്ച രീതിയിൽ സാരി ധരിക്കുക വഴി വെയ്സ്റ്റ് ഡെർമറ്റോസിസ് അഥവാ ചർമത്തിൽ മുറിവുകളുണ്ടാകുന്നതായി പറയുന്നുണ്ട്. സാരിയുൾപ്പെടെയുള്ള ഇത്തരം വസ്ത്രങ്ങൾ ദീർഘനേരം ധരിക്കുകവഴി വെയ്സ്റ്റ് ഡെർമറ്റോസിസ് ആവുകയും പിന്നീടത് ഗുരുതരമാവുകയും ചെയ്യും. തുടർന്ന് അരക്കെട്ടിനെ ബാധിക്കുന്ന അർബുദമാകുന്നതിനേയാണ് സാരീ കാൻസർ എന്നുപറയുന്നത്.
സ്‌ക്വാമസ് സെൽ കാർസിനോമ എന്നാണ് ഈ അർബുദത്തെ വിശേഷിപ്പിക്കുന്നത്. ഇറുകിപ്പിടിച്ച സാരികൾ, പെറ്റിക്കോട്ടുകൾ, മുണ്ടുകൾ, ജീൻസുകൾ തുടങ്ങിയവ ധരിക്കുക വഴി തുടർച്ചയായി മുറിവുകളും അസ്വസ്ഥതകളും ഉണ്ടാവുകയും അത് പിന്നീട് അർബുദത്തിലേക്ക് വഴിവെക്കുകയുമാണ് ചെയ്യുന്നത്. അതേസമയം ഇത് വളരെ അപൂർവമായുണ്ടാകുന്ന ചർമാർബുദവുമാണ്. അരക്കെട്ടിൽ ചുവന്ന നിറത്തിലുള്ള ചൊറിച്ചിലുള്ള പാടുകൾ, ഇവ മുറിവുകളായി മാറുക, അരക്കെട്ടിന് അടുത്തായുണ്ടാകുന്ന വീക്കങ്ങൾ തുടങ്ങിയവയാണ് ഈ കാൻസറിന്റെ പ്രധാനലക്ഷണങ്ങൾ.
കൂടുതൽ അയവുള്ളതും കാറ്റ് കയറി ഇറങ്ങുന്നതുമായ തുണി അരയിൽ ചുറ്റുന്നതും അരക്കെട്ടിന്റെ ശുചിത്വം നിലനിർത്തുന്നതും അർബുദസാധ്യത കുറയ്ക്കും. കുരുക്കളും പൊട്ടലുമൊക്കെ വരുന്നവർ ദീർഘകാലത്തേക്ക് സാരി പോലുള്ള വസ്ത്രങ്ങൾ ഇടാതിരിക്കാനും ശ്രദ്ധിക്കണം. അരക്കെട്ടിന് മുറുക്കമുണ്ടാക്കാതെ ബെൽറ്റ് അയച്ച് കെട്ടുന്നതും രാത്രിയിൽ മോയിസ്ച്യുറൈസിങ് ക്രീം തേയ്ക്കുന്നതും നല്ലതാണ്.
Discussion about this post