ഡല്‍ഹി: മോദി സര്‍ക്കാര്‍ ദളിത് വിരുദ്ധമെന്ന് പറയുന്നവരുടെ മുഖത്തേറ്റ അടിയാണ് രാം നാഥ് കോവിന്ദിന്റെ സ്ഥാനാര്‍ത്ഥിത്വമെന്ന് കേന്ദ്രമന്ത്രി രാം വില്വാസ് പാസ്വാന്‍. ട്വിറ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കര്‍ഷക പുത്രനാണ് രാംനാഥ്. അദ്ദേഹം താഴ്ന്ന പശ്ചാത്തലത്തില്‍ നിന്നു എത്തിയതാണെന്നും രാംനാഥിന്റെ അറിവും ഭരണഘടനയെ കുറിച്ചുള്ള അവബോധവും രാജ്യത്തിനു ഗുണം ചെയ്യുമെന്നും മോദി ട്വിറ്ററിലൂടെ അറിയിച്ചു.
രാജ്യത്തെ ദളിതര്‍ക്കും പിന്നോക്കര്‍ക്കും നീതി ഉറപ്പുവരുത്താന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കഴിയുമെന്നായിരുന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ട്വീറ്റ്.
ഇപ്പോഴതേ കുറിച്ച് അഭിപ്രായം പറയാനില്ല എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ഗുലാം നമ്പി ആസാദിന്റെ പ്രതികരണം.
Discussion about this post