ചെന്നൈ: രാഷ്ട്രപതിതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കാന്‍ അണ്ണാ ഡിഎംകെ അമ്മ വിഭാഗം തീരുമാനിച്ചു. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണു തീരുമാനമെടുത്തത്.
90 എംഎല്‍എമാരുടെ പിന്തുണയുള്ള അണ്ണാ ഡിഎംകെ അമ്മ വിഭാഗത്തിന് മുപ്പത് എംപിമാരുടെയും പിന്തുണയുണ്ട്.
നേരത്തെ, രാംനാഥ് കോവിന്ദിനെ പിന്തുണയ്‌ക്കുമെന്ന് ജനദാതൾ യുണൈറ്റഡ് ദേശീയ നേതൃത‌്വം വ്യക്തമാക്കിയിരുന്നു, പാറ്റ്‌നയിൽ നടന്ന യോഗത്തിന് ശേഷം ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് കോവിന്ദിന് പിന്തുണയുമായി അണ്ണാ ഡി.എം.കെ അമ്മ പാർട്ടിയും രംഗത്തെത്തിയത്.
Discussion about this post