തിരുവനന്തപുരം: പുതുവൈപ്പിനിലെ ഐഒസി പ്ലാന്റിനെതിരെ സമരം നടത്തുന്നവരെ മര്‍ദ്ദിച്ച പൊലിസ് നടപടിയെ വിമര്‍ശിച്ച് ഡിജിപി ജേക്കബ് തോമസ്. ജനങ്ങളെ മര്‍ദ്ദിച്ച നടപടി ശരിയായില്ലെന്ന് ജേക്കബ് തോമസ് പറഞ്ഞു. പൊലിസ് ജനങ്ങളെ സഹോദരങ്ങളെ പോലെ കാണണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിസിപിയുടെ നടപടിയുടെ നടപടി ശരിയല്ലാ എന്നാണോ പറയുന്നതെന്ന ചോദ്യത്തിന് ഒരു പൊലീസുകാരും മര്‍ദ്ദിക്കാന്‍ പാടില്ലായെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Discussion about this post