ആലപ്പുഴ: ചെങ്ങന്നൂര്‍ വരട്ടാറിന്റെ പുനരുജ്ജീവനത്തിന്റെ ഭാഗമായി കുറ്റൂര്‍, തിരുവന്‍വണ്ടൂര്‍ പഞ്ചായത്തുകളില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സുരേഷ് ഗോപി എം പി. തന്റെ ഫണ്ടില്‍ നിന്നും അമ്പത് ലക്ഷം മുതല്‍ ഒരുകോടി രൂപവരെ വരട്ടാറിന്റെ പുനരുജ്ജീവനത്തിനായി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
‘വരട്ടെ ആര്’ എന്നല്ല ‘വന്നു ആര്’ എന്ന് ഇനി മുതല്‍ മാറ്റിപ്പറയണമെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു. ജീവന് നിലനിര്‍ത്താനാവശ്യമുള്ള നീര്‍ത്തടങ്ങള്‍ ഇല്ലായ്മ ചെയ്തത് നാം തന്നെയാണ്. അതിനുള്ള ഒരു ശിക്ഷയായി കരുതിയാല്‍ മതി ഇപ്പോള്‍ ഈ നടക്കുന്ന വരട്ടാര്‍ പുനരുജ്ജീവനപ്രക്രിയ.
പ്രകൃതിയ്ക്കും, വരുന്ന തലമുറയ്ക്കും വേണ്ടി ചെയ്യുന്ന ഒരു മഹായജ്ഞവും, ദൈവീക പ്രവര്‍ത്തിയും കൂടിയാണിത്. ജലം എന്നത് ജീവന് എന്ന് മനസിലാക്കണം. ഒരു ജനനം നടക്കുമ്പോഴും അതിന് തേനും, വയമ്പും, സ്വര്‍ണ്ണവും അരച്ച് കൊടുക്കുമ്പോഴും, ജീവന് ഒടുങ്ങുമ്പോഴും ജലം കൂടിയേ തീരു. ജലമില്ലാതെ ജീവജാലങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയില്ല. എന്നും അദ്ദേഹം പറഞ്ഞു. എം.പി.ഫണ്ടില്‍ നിന്നും 50 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ അനുവദിച്ചു തരുമെന്നും ആനയാര്‍ കുന്നത്തുമണ്ണില്‍ കടവു മുതല്‍ താഴോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 2 ദിവസത്തെ ജെസിബിയുടെ വാടക തന്റെ മകളുടെ പേരിലുള്ള ട്രസ്റ്റില്‍ നിന്നും തരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
വരും തലമുറക്ക് ഒരു കുടം വെള്ളം എന്ന ഓര്‍മ്മപ്പെടുത്തലിലൂടെ 2 കുരുന്നുകള്‍ക്ക് പുണ്യനദിയായ പമ്പയില്‍ നിന്നു കൊണ്ടുവന്ന ജലം സുരേഷ് ഗോപി നല്കി.
കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പ്രസന്ന സതീഷ്, തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് രശ്മി സുഭാഷ്, ആക്ടിംഗ് വൈസ് പ്രസിഡന്റ് മനു തെക്കേടത്ത്, ജനപ്രതിനിധികളായ അശോകന് കുളനട, കലാരമേശ്, ഇരുപഞ്ചായത്ത് പ്രവര്‍ത്തന കോര്‍ഡിനേറ്റര്‍ ശ്രീരാജ് ശ്രീവിലാസം, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സിബി സാം തോട്ടത്തില്‍, രാഷ്ട്രീയ സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകര്‍, രണ്ട് പഞ്ചായത്തിലേയും തൊഴിലുറപ്പ്, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു.
Discussion about this post