ആസാമില്‍ ബിജെപി മുന്നേറ്റം തുടരുന്നു. ആസാമിന്റെ പട്ടികവര്‍ഗ്ഗ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ 26ല്‍ 24 സീറ്റും നേടിയാണ് ട്രൈബല്‍ കാര്‍ബി ആങ്കലോംഗ് ഓട്ടോണമസ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.
കോണ്‍ഗ്രസിനും, സഖ്യകക്ഷിയായ അസം ഗണ പരിഷത്തിനും ഒരു സീറ്റു പോലും നേടാനായില്ല. കാര്‍ബി ആങ്കലോഗ് ഡെമോക്രാറ്റിക് ഫോറം( കെ.എ.ഡി.എഫ്) ബാക്കിയുള്ള രണ്ട് സീറ്റുകളിലും വിജയിച്ചു. പാര്‍ട്ടി ടിക്കറ്റ് ലഭിക്കാത്ത ബിജെപി നേതാക്കള്‍ രൂപീകരിച്ചതായിരുന്നു ഈ സഖ്യം. 13 സീറ്റുകളില്‍ ഇവര്‍ സ്വതന്ത്രര്ക്ക് പിന്തുണ നല്‍കിയിരുന്നു.
ബിജെപിയുടെ കൗണ്‍സിലിലെ ആദ്യവിജയമാണ് ഇത്. 2016ല്‍ നിലവിലെ കൗണ്‍സില്‍ അംഗങ്ങളില്‍ ഭൂരിപക്ഷവും ബിജെപിയിലേക്ക് മാറിയിരുന്നു. ബിജെപി പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിച്ചുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ബിജെപി വൃത്തങ്ങള്‍ ഇത് നിഷേധിച്ചു. ബിജെപിയിലുള്ള ജനങ്ങളുടെ വിശ്വാസമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
Discussion about this post