ഡല്‍ഹി: ആധാര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ ഇനി രണ്ട് ദിവസങ്ങള്‍ മാത്രം ബാക്കി. ജൂലൈ ഒന്നിന് മുമ്പ് ആധാര്‍ കാര്‍ഡ് പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കണം. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി ആദായ നികുതി നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തും.
സാമ്പത്തിക ഇടപാടുകള്‍ കൂടുതല്‍ സുതാര്യമാക്കാനും ഒന്നിലധികം പാന്‍കാര്‍ഡുകള്‍ എടുക്കുന്നത് തടയാനും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് സഹായിക്കുമെന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷ. ജൂലൈ ഒന്നിന് മുമ്പ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ റദ്ദാക്കാനാണ് സര്‍ക്കാറിന്റെ പദ്ധതി.
നേരത്തെ ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതില്‍ ഇളവ് അനുവദിച്ചിരുന്നു. ആധാര്‍കാര്‍ഡ് നിലവിലുള്ള എല്ലാവരും പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നും സുപ്രീംകോടതിയുടെ ഉത്തരവുണ്ടായിരുന്നു.
Discussion about this post