ജിഎസ്ടി യാഥാര്‍ത്ഥ്യമാക്കിയതില്‍ കേന്ദ്രസര്‍ക്കാരിനെ പുകഴ്ത്തി രാഷ്ട്രപതി പ്രണബ് മുഖര്‍ജി. മോദിയ്ക്കും, അരുണ്‍ ജെയ്റ്റ്ലിയ്ക്കും നന്ദി അറിയിച്ച രാഷ്ട്രപതി അടല്‍ ബിഹാരി മന്ത്രിസഭയില്‍ അംഗമായിരുന്ന ജസ്വന്ത് സിംഗ് മുതലുള്ള സ്വപ്നമാണ് യാഥാര്‍ത്ഥ്യമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
”ഞാന്‍ ധനമന്ത്രിയായിരുന്ന കാലത്താണ് ഭരണഘടന ഭേദഗതി ബില്‍ കൊണ്ടു വന്നത്. എന്നാല്‍ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ തനിക്ക് കഴിഞ്ഞില്ല. അത് യാഥാര്‍ത്ഥ്യമാക്കിയതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയേയും അഭിനന്ദിക്കുന്നു”
രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി
എല്ലാ പൂര്‍ത്തിയായിട്ടില്ല തുടരുകയാണെന്നും പ്രണബ് മുഖര്‍ജി കൂട്ടിച്ചേര്‍ത്തു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഗ്ലോബല്‍ സമ്മിറ്റ് 2017 ല്‍ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. രാജ്യം ഒഴുവന്‍ ഒരു നികുതിയ്ക്ക് കീഴില്‍ വരാന്‍ പോകുന്നു. ജിഎസ്ടി യാഥാര്‍ത്ഥ്യമാക്കിയതിന് മോദിയോടും ജെയ്റ്റ്ലിയോടും നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 28ന് പകരം ഫെബ്രുവരി ഒന്നിന് യൂണിയന് ബജറ്റ് അവതരിപ്പിക്കാനുള്ള മോദിയുടെ തീരുമാനം വലിയ മാറ്റമാണെന്നും രാഷ്ട്രപതി പ്രകീര്‍ത്തിച്ചു.
അതേസമയം ജിഎസ്ടി പ്രഖ്യാപന സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കോണ്‍ഗ്രസിന് രാഷ്ട്രപതിയുടെ വാക്കുകള്‍ വലിയ തിരിച്ചടിയായി.
Discussion about this post