മൂന്നാര്‍ പൊലീസ് സ്റ്റേഷന് സമീപത്തെ 22 സെന്റ് ഭൂമിയുമായി ബന്ധപ്പെട്ട് ഉന്നതതല യോഗത്തില്‍ പങ്കെടുക്കണമോ എന്ന കാര്യം താന്‍ തീരുമാനിക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യാഴാഴ്ച്ച പറഞ്ഞിരുന്നു. ബുധനാഴ്ച്ച റവന്യൂ മന്ത്രിയെ ഒഴിവാക്കിയാണ് മൂന്നാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉന്നത തല യോഗം വിളിച്ചത്. യോഗത്തില്‍ നിന്ന് റവന്യു മന്ത്രിയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് യോഗം ബഹിഷ്‌കരിക്കുമെന്ന് ബുധനാഴ്ച്ച നടന്ന സിപിഐ എക്‌സിക്യൂട്ടീവ് യോഗത്തില്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു. യോഗത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും ഇടുക്കി ജില്ലാ കളക്ടറെയും വിളിച്ചിട്ടുണ്ട്.
നേരത്തെ മൂന്നാറിലെ കയ്യേറ്റഭൂമിയുമായി ബന്ധപ്പെട്ട് ഉന്നതല യോഗം വിളിക്കരുതെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെ എംഎം മണിയുടെ നേതൃത്വത്തില്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നാറില്‍ ഉന്നതതല യോഗം വിളിച്ചത്. ഒരു കയ്യേറ്റക്കാരനു വേണ്ടി യോഗം വിളിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് വിഷയത്തില്‍ റവന്യു മന്ത്രി സ്വീകരിച്ചത്.
Discussion about this post