കൊല്‍ക്കത്ത : ഒരു വിദ്യാര്‍ത്ഥിയിട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ബംഗാളിലെ ബദൂരിയയില്‍ ഹിന്ദു വിരുദ്ധ കലാപം. പ്രതിഷേധക്കാരുടെ എതിര്‍പ്പിനിടയില്‍ വിദ്യാര്‍ത്ഥിയെ പോലിസ് അറസ്റ്റ് ചെയ്തിട്ടും നിരവധി വീടുകളും ആരാധനാലയങ്ങളും തകര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്.. ജഗന്നാഥ രഥയാത്രയുടെ സമാപനത്തോടനുബന്ധിച്ചുള്ള രഥയാത്രകള്‍ക്ക് നേരേയും ആക്രമണം നടന്നുവെന്ന് വാര്‍ത്തകള്‍ പറയുന്നു..
സ്ഥലത്തെത്തിയ തൃണമൂല്‍ എം പിയെ മതമൗലികവാദികള്‍ ആക്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തെ കുറിച്ച് സോഷ്യല്‍ മീഡിയ പറയുന്നത് ഇങ്ങനെ-
രുദ്രപൂരില്‍ ഒരു വിദ്യാര്‍ത്ഥി ഫേസ്ബുക്കില്‍ റു വിഭാഗത്തിന്റെ ആരാധനാലയത്തിനെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റിട്ടു. തുടര്‍ന്ന് ചില പ്രതിഷേധങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ഉയര്‍ന്നു. .വിദ്യാര്‍ത്ഥിയെ ഉടന്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്യുകയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു . എന്നാല്‍ ഇയാളെ തങ്ങള്‍ക്ക് വിട്ടു തരണമെന്നും മതനിന്ദയ്ക്കുള്ള ശരിയ നിയമത്തിന് അനുസൃതമായി കല്ലെറിഞ്ഞു കൊല്ലണമെന്നും ആവശ്യപ്പെട്ടാണ് മതമൗലിക വാദ സംഘങ്ങള്‍ കലാപം ആരംഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സംഭവത്തെ മറയാക്കി ഒരുവിഭാഗത്തില്‍ പെട്ടവരുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും വ്യാപകമായി കൊള്ളയടിച്ചു . വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തൃണമൂല്‍ എം പി ഇദ്രിസ് അലിയെ മതമൗലിക വാദ സംഘങ്ങള്‍ ആക്രമിച്ചു . തങ്ങള്‍ ആരു പറഞ്ഞാലും കേള്‍ക്കില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിട്ട വിദ്യാര്‍ത്ഥിയെ ശരിയ നിയമ പ്രകാരം കല്ലെറിഞ്ഞു കൊല്ലണമെന്നും ഇവര്‍ ആക്രോശിച്ചതായും അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേ സമയം വിദ്യാര്‍ത്ഥിക്കെതിരെ കൃത്യമായ നടപടിയെടുത്തെന്നെന്നും ഇതില്‍ കൂടുതല്‍ എന്താണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും മമത ബാനര്‍ജി ചോദിച്ചു . ഹിന്ദു വിരുദ്ധ കലാപത്തില്‍ സര്‍ക്കാര്‍ നിസ്സംഗത പാലിക്കുകയാണെന്ന ബിജെപിയുടെ ആരോപണത്തിനു മറുപടി പറയുകയായിരുന്നു അവര്‍.
നേരത്തെ മാല്‍ഡ , കാലിയാചക്ക്, ദുലാഗഡ് എന്നിവിടങ്ങളിലും ഹിന്ദുക്കള്‍ക്ക് നേരേ ആക്രമണങ്ങള്‍ നടന്നിരുന്നു . മമത സര്‍ക്കാര്‍ മതമൗലിക വാദ സംഘങ്ങള്‍ക്ക് ഒത്താശ നില്‍ക്കുകയാണെന്ന ആരോപണം ശക്തമായി ഉയരുന്നതിനിടയിലാണ് പുതിയ സംഭവം.
ഇതിനിടെ സംഘര്‍ഷാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരായന്‍ തന്നെ വിളിച്ച ബംഗാള്‍ ഗവര്‍ണര്‍ അവഹേളിക്കുന്ന തരത്തില്‍ പെരുമാറിയെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.
ബിജെപിയുടെ പ്രദേശിക നേതാവ് സംസാരിക്കുന്നതു പോലെയാണ് ഗവര്‍ണര്‍ തന്നോട് സംസാരിച്ചതെന്നും ജനങ്ങള്‍ തെരഞ്ഞെടുത്തിട്ടാണ് താന്‍ ബംഗാള്‍ മുഖ്യമന്ത്രിയുടെ കസേരയിലിരിക്കുന്നതെന്ന് അദ്ദേഹം ഓര്‍ക്കണമെന്നും മമത പറഞ്ഞു. എന്നാല്‍ സംസ്ഥാനത്ത് നടക്കുന്ന ക്രമസമാധാന പ്രശ്നങ്ങളെക്കുറിച്ച് മാത്രമാണ് മമത ബാനര്‍ജിയോട് താന്‍ സംസാരിച്ചതെന്ന് ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രിയെ അപമാനിക്കുന്ന തരത്തിലോ അവര്‍ക്ക് പ്രയാസമുണ്ടാക്കുന്ന തരത്തിലോ താന്‍ ഒന്നും സംസാരിച്ചിരുന്നില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് നടക്കുന്ന പ്രശ്‌നങ്ങളില്‍ ഗവര്‍ണര്‍ക്ക് മിണ്ടാതിരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങള്‍ക്ക് നല്‍കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
പ്രവാചകന്‍ മുഹമ്മദിനെതിരായുള്ള ഫേസ്്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് ബംഗാളില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. സംഘര്‍വാസ്ഥ നിയന്ത്രിക്കാന്‍ സൈന്യത്തെ നിയോഗിച്ചു. 400 ട്രൂപ്പ് ബിഎസ്എഫ് ജവാന്മാരെയാണ് നിയമിച്ചത്.
Discussion about this post