ജമ്മു: അധികാരമുണ്ടായിരുന്നെങ്കില്‍ ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ താന്‍ ജീവനോടെ നിലനിര്‍ത്തുമായിരുന്നെന്ന വിവാദ പ്രസ്താവന നടത്തി കോണ്‍ഗ്രസ് നേതാവ് സെയ്ഫുദ്ദീന്‍ സോസ്. വാനി ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ ഹിസ്ബുള്‍ സംഘടനയുമായി ചര്‍ച്ച നടത്താന്‍ കഴിയുമായിരുന്നു. പാക്കിസ്ഥാനും കശ്മീരും ഇന്ത്യും തമ്മിലുള്ള ബന്ധം വളര്‍ത്താന്‍ വാനിയെ ഉപയോഗപ്പെടുത്താമായിരുന്നു. എന്നാല്‍ വാനി കൊല്ലപ്പെട്ടെന്നും കശ്മീരികളുടെ വേദന തങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുമെന്നും സെയ്ഫുദ്ദീന്‍ പറഞ്ഞു.
അതേസമയം ഭീകരന്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന്റെ വാര്‍ഷികം പ്രമാണിച്ച് ജമ്മു കശ്മീരിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി. താഴ് വരയിലെ ക്രമസാമാധാനം നിലനിര്‍ത്താന്‍ എല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 21000 സൈനികരെ കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ വിന്യസിച്ചു കഴിഞ്ഞു.
Discussion about this post