കശ്മീര്‍: അതിര്‍ത്തിയില്‍. ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ അഞ്ച് ഗ്രാമീണരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.ഇതിനു പുറമെ ഏഴ് പാക്ക് സൈനികര്‍ക്കും പരിക്കേറ്റു. പാക്കിസ്ഥാനില്‍ സ്ഥിതി ചെയ്യുന്ന അതിര്‍ത്തി ഗ്രാമമായ പൂഞ്ച് ജില്ലയിലെ ഹാജിറ പ്രദേശത്ത് തമ്പടിച്ചിരുന്ന പാക്ക് സൈനികരാണ് കൊല്ലപ്പെട്ടത്.
പാക്ക് സൈനികര്‍ തങ്ങിയിരിക്കുന്ന ബങ്കറും ഇന്ത്യന്‍ സൈന്യം നശിപ്പിച്ചു.
കഴിഞ്ഞ ദിവസം പുല്‍വാമ ജില്ലയിലെ താത്കാലിക പോലീസ് സ്റ്റേഷനു നേര്‍ക്ക് ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ സ്പെഷ്യല്‍ പോലീസ് ഓഫീസര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
Discussion about this post