നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അറസ്റ്റില്‍പ്രതികരിക്കാതെ മുകേഷും, കെ.ബി ഗണേശ്കുമാറും. കേസില്‍ അറസ്റ്റ് നടന്നതിനു ശേഷം ഗണേശിനെയും മുകേഷിനെയും ഫോണില്‍ ബന്ധപ്പെടാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇരുവരും ഫോണ്‍ എടുത്തില്ല.
ദീലിപിനെതിരെ അന്വേഷണം നീങ്ങുന്നതിനിടെ നടനെ സംരക്ഷിക്കുന്ന നിലപാടാണ് ജൂണില്‍ ചേര്‍ന്ന താരസംഘടനയായ അമ്മയുടെ വാര്‍ഷിക പൊതു യോഗത്തില്‍ താരങ്ങള്‍ സ്വീകരിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ ദിലീപിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച് ഇടതുപക്ഷ എംഎല്‍എമാരായ ഗണേശ്കുമാറും മുകേഷും രംഗത്തെത്തിയത് വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. അവര്‍ക്ക് തെറ്റ് പറ്റിയെന്ന് അമ്മ പ്രസിഡണ്ട് ഇന്നസെന്റ് പറഞ്ഞിരുന്നു.
ദിലീപിനെ വേട്ടയാടാന്‍ ആരെയും അനുവദിക്കില്ലെന്നും അനാവശ്യമായ ചോദ്യങ്ങള്‍ ചോദിക്കരുതെന്നുമാണ് മുകേഷ് വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞത്. സംഘടനയിലെ അംഗങ്ങളുടെ ചോര കുടിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് വൈസ് പ്രസിഡന്റ് കെ ബി ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.
കേസിലെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടെടുത്ത ഇടത് പക്ഷ ജനപ്രതിനിധികളായ ഇന്നസെന്റ് എംപിയും, എംഎല്‍എമാരായ മുകേഷും, ഗണേഷ് കുമാറും രാജിവെക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. മൂന്ന് പേരും രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.
Discussion about this post