നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ പിന്തുണച്ച് സംസാരിച്ച സംഭവത്തില്‍ മുകേഷിനോട് കൊല്ലത്തെത്താന്‍ സിപിഎം നിര്‍ദേശം. വിഷയത്തില്‍ മണ്ഡലത്തിലെത്തി വിശദീകരണം നല്‍കാന്‍ മുകേഷിനോട് പാര്‍ട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജനങ്ങളോട് മുകേഷ് നിലപാട് വിശദീകരിക്കണം. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്‍ദേശപ്രകാരമാണ് നടപടി.
കേസില്‍ മുകേഷ് അടക്കമുളളവരുടെ പങ്ക് അന്വേഷിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. മുകേഷ്, ഗണേഷ്, ഇന്നസെന്റ് എന്നിവര്‍ രാജിവെക്കണമെന്നും, ഇവരെ ചോദ്യം ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
അമ്മ വാര്‍ഷിക യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ് മുകേഷ് മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ചിരുന്നു. ദിലീപിനെ വേട്ടയാടാന്‍ ആരെയും അംഗീകരിക്കില്ലെന്നും അനാവശ്യമായ ചോദ്യങ്ങള്‍ ചോദിക്കരുതെന്നും മുകേഷ് വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞിരുന്നു. സംഘടനയിലെ അംഗങ്ങളുടെ ചോര കുടിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് വൈസ് പ്രസിഡന്റ് കെ ബി ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.
Discussion about this post