തിരുവനന്തപുരം: മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാറിനെതിരെ ക്രൈെംബ്രാഞ്ച് അന്വേഷണം. മതസ്പര്‍ദ്ധയുണ്ടാക്കുന്ന അഭിമുഖം നല്‍കിയെന്ന പരാതിയിലാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്.
ഡി ജി പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് ലഭിച്ച പരാതികള്‍ ക്രൈംബ്രാഞ്ചിന് കൈമാറി.
മതസ്പര്‍ദ്ധയുണ്ടക്കിയ പരാമര്‍ശത്തില്‍, എ ഡി ജി പി നിതിന്‍ അഗര്‍വാളിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
കേസ് എടുക്കാൻ സാഹചര്യം ഉണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ പരിശോധിക്കാനാണ് ഇപ്പോള്‍ ഡി ജി പി ലോക് നാഥ് ബഹ്റ നിർദ്ദേശം നൽകിയിരിക്കുന്നത്. കൂടുതൽ പരിശോധനക്ക് ശേഷം മാത്രമേ ക്രൈംബ്രാഞ്ച് സെൻകുമാറിനെതിരെ കേസ് എടുക്കുകയുള്ളൂ. സെന്‍കുമാറിനെതിരെ ഡിജിപിക്ക് ലഭിച്ച പരാതികള്‍ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
കേരളത്തില്‍ നൂറു കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42ഉം മുസ്ലിം കുട്ടികളാണെന്നായിരുന്നു സെന്‍കുമാര്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. സംസ്ഥാനത്തെ മുസ്ലിങ്ങളുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. വര്‍ഗ്ഗീയ ചുവയുള്ള ഈ പ്രവസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
Discussion about this post