Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

സിപിഎം-സിപിഐ സമ്മര്‍ദ്ദം, ശ്രീറാമിനു പിന്നാലെ മൂന്നാറില്‍ കയ്യേറ്റകാര്‍ക്കെതിരെ കര്‍ശന നടപടി തുടര്‍ന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

by Brave India Desk
Jul 13, 2017, 09:55 am IST
in Kerala
Share on FacebookTweetWhatsAppTelegram

ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ ശേഷവും മൂന്നാറില്‍ കയ്യേറ്റകാര്‍ക്കെതിരെ കര്‍ശന നടപടി തുടര്‍ന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം. കയ്യേറ്റമൊഴിപ്പിക്കല്‍ നടപടിക്ക് ചുക്കാന്‍പിടിച്ച സര്‍വേ സൂപ്രണ്ട് ഉള്‍പ്പെടെ നാലുപേരെ ഒറ്റദിവസം സ്ഥലം മാറ്റി. കയ്യേറ്റമൊഴിപ്പിക്കല്‍ നടപടി അട്ടിമറിക്കുന്നതിന്റെ ഭാഗമാണ് റവന്യൂ വകുപ്പിന്റെ നടപടി.

Stories you may like

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

മൂന്നാറിലെ കയ്യേറ്റമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ സ്‌ക്വാഡിലെ വിശ്വസ്തര്‍ക്കാണ് സ്ഥലം മാറ്റം. ഒഴിപ്പിക്കല്‍ നടപടികളുടെ ചുമതലയുണ്ടായിരുന്ന അഡീഷനല്‍ തഹസില്‍ദാര്‍ ഷൈജു ജേക്കബിനെ ഒരാഴ്ച മുമ്പ് തന്നെ തൊടുപുഴയിലേക്ക് സ്ഥലംമാറ്റി.

ശ്രീറാം വെങ്കിട്ടരാമന്‍ ഔദ്യോഗിക ചുമതലകള്‍ ഒഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് സ്‌ക്വാഡിലെ മറ്റു നാല് പേര്‍ക്കെതിരെയുള്ള നടപടി. കയ്യേറ്റ ഭൂമികളുടെ പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ ഹെഡ് ക്ലര്‍ക്ക് ജി. ബാലചന്ദ്രപിള്ളയ്ക്ക് കാഞ്ചിയാര്‍ വില്ലേജ് ഓഫിസറായിട്ടാണ് പുതിയ നിയമനം. കയ്യേറ്റം കണ്ടെത്തി പട്ടയം വെരിഫിക്കേഷനും ഒഴിപ്പിക്കല്‍ നടപടികളും ഏകോപിപ്പിച്ച ക്ലര്‍ക്കുമാരായ പി.കെ.സോമന്‍, പി.കെ.സിജു എന്നിവരും നടപടിക്ക് വിധേയരായി. പി.കെ.സോമനെ രാജകുമാരി ഭൂമിപതിവ് ഓഫിസിലേക്കും സിജുവിനെ ദേവികുളം താലൂക്ക് ഓഫിസിലേക്കും മാറ്റി. സര്‍വേ നടപടികള്‍ക്ക് ചുക്കാന്‍ പിടിച്ച സര്‍വേയര്‍ എ.ആര്‍.ഷിജുവിനെ നെടുംങ്കണ്ടത്തേക്ക് മാറ്റി.

കൊട്ടക്കാമ്പൂര്‍, പാപ്പാത്തിച്ചോല, സിപിഐ ഓഫിസിന് സമീപത്തെ ലവ് ഡെയ്‌ലല്‍ റിസോര്‍ട്ട് ഉള്‍പ്പെടെയുള്ള കയ്യേറ്റങ്ങള്‍ കണ്ടെത്താന്‍ സഹായകമായത് ഈ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനമാണ്. സിപിഎമ്മിന് പുറമെ പ്രാദേശിക സിപിഐ നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന്റെ ഫലമാണ് ഈ ഉദ്യോഗസ്ഥരുടെ സ്്ഥലംമാറ്റം.

 

Tags: revenue officerstransfermunnar land encroachment
ShareTweetSendShare

Latest stories from this section

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies