കണ്ണൂര്‍: തലശ്ശേരി കൊളവയലില്‍ 65 ലക്ഷം രൂപയുടെ കള്ളപ്പണവുമായി സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍. തലശ്ശേരി മൂഴിക്കര സ്വദേശികളായ നാണപ്പന്‍ എന്ന ഷിജിത്ത്, വൈശാഖ്, ഷബീര്‍, ഷിംജിത്ത് എന്നിവരാണ് പിടിയിലായത്. ഇതില്‍ ഷിജിത്ത് ടിപി വധക്കേസില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന ആളാണ്. പിടിയിലായവര്‍ക്കെതിരെ പിടിച്ചുപറിക്കേസും ഉണ്ട്. കൊളവല്ലൂര്‍ സ്വദേശി ആയിഷയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
65 ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ ഇവരുടെ വീട്ടില്‍ നിന്ന് പിടികൂടി. പ്രതികളും പരാതിക്കാരിയും പഴയ കറന്‍സി നോട്ടുകള്‍ മാറ്റിയെടുക്കുന്ന സംഘത്തില്‍പെട്ടവരാണ്. 65 ലക്ഷം രൂപയുടെ പഴയ നോട്ടുകള്‍ക്ക് പകരം 30 ലക്ഷത്തിന്റെ പുതിയ നോട്ടുകള്‍ ആയിഷ വഴി കൈമാറാനായിരുന്നു ധാരണ. എന്നാല്‍ ആയിഷയുടെ പക്കല്‍ നിന്ന് 5 ലക്ഷം രൂപ തട്ടിയെടുത്ത ശേഷം ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് 65 ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടിയത്. പ്രതികളുടെ പേരില്‍ കറന്‍സി ഇടപാടുമായി ബന്ധപ്പെട്ട് വേറെയും കേസുകള്‍ നിലവിലുണ്ട്. പഴയ നോട്ടുകള്‍ ഗള്‍ഫില്‍ നിന്ന് എത്തിച്ചതാണെന്നാണ് പൊലീസ് കരുതുന്നത്. തലശ്ശേരി നഗരസഭയിലെ സിപിഎമ്മിന്റെ മുന്‍ കൗണ്‍സിലറുടെ മകനാണ് വൈശാഖ്.
Discussion about this post