കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നതും അന്വേഷിച്ചു കൊണ്ടിരിക്കുന്നതും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപരനെ കുറിച്ചാണ്. കാരണം ഈ ചിത്രം ഉപയോഗിച്ച് ആള് ഇന്ത്യ ബാക്ചോഡ് എന്ന ട്രോള്‍ ഗ്രൂപ്പ് ഈ ചിത്രത്തിനോടൊപ്പം സ്നാപ് ചാറ്റിലെ ഡോഗ് ഫില്‍റ്റര്‍ ആപ്പില്‍ മോദി ചിത്രം എടുക്കുന്നതായി കാണിച്ചാണ് ട്വീറ്റ് ചെയ്തത്. ഇതിനെ ചൊല്ലിയാണ് വിവാദം ഉയര്‍ന്നത്. അപ്പോഴാണ് ഈ അപരന് ശരിക്കും ആരെന്ന ചോദ്യമുയര്‍ന്നത്.
ഇന്ത്യയൊന്നാകെ ശ്രദ്ധിച്ച മോദിയുടെ അപരന് ഒരു മലയാളിയാണ്. പയ്യന്നൂരുകാരന് രാമചന്ദ്രന്. സോഷ്യല്‍ മീഡിയ അപരനെ വൈറലാക്കുമ്പോള്‍ രാമചന്ദ്രന് ഇപ്പോള്‍ ബംഗളൂരുവിലാണ്. കുട്ടികളും മറ്റുള്ളവരും എവിടെ കണ്ടാലും സെല്‍ഫിയെടുത്ത് തുടങ്ങിയപ്പോഴാണ് മോഡിയുടെ സാമ്യമുണ്ടെന്ന് മനസ്സിലാക്കിയതെന്ന് രാമചന്ദ്രന് പറയുന്നു. ബിജെപിയുടെ രാഷ്ട്രീയം താല്പര്യമില്ലെങ്കിലും മോദിയോട് തനിക്ക് വലിയ താല്പര്യമാണെന്നും രാമചന്ദ്രന് പറഞ്ഞു.
ആള് ഇന്ത്യ ബാക്ചോഡ് എന്ന ട്രോള്‍ ഗ്രൂപ്പ് ഈ ചിത്രത്തിനോടൊപ്പം സ്നാപ് ചാറ്റിലെ ഡോഗ് ഫില്‍റ്റര്‍ ആപ്പില്‍ മോദി ചിത്രം എടുക്കുന്നത് വിവാദമായതോടെ നരേന്ദ്രമോദിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് പ്രതികരിച്ചു. ജീവിതത്തില്‍ ഇത്തരത്തിലുള്ള തമാശകളൊക്കെ ആവശ്യമാണെന്നാണ് മോദിയുടെ പ്രതികരണം.
Discussion about this post