ഡല്‍ഹി: ആദായനികുതി വകുപ്പില്‍ കമ്മിഷണര്‍മാര്‍ക്ക് കൂട്ടസ്ഥലമാറ്റം. മോശം പ്രകടനത്തെ തുടര്‍ന്നാണ് നടപടി. രാജ്യത്താകമാനം 245 ആദായനികുതി കമ്മിഷണര്‍മാരെ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) സ്ഥലംമാറ്റി. ഉദ്യോഗസ്ഥരുടെ പ്രകടനമാണ് മുഖ്യ മാനദണ്ഡമാക്കിയതെന്നു വകുപ്പ് അറിയിച്ചു.
നിര്‍ണായക ചുമതലകളില്‍ രണ്ടോ അതിലധികമോ വര്‍ഷം തുടര്‍ച്ചയായി ഇരുന്നവരെയാണ് സ്ഥലംമാറ്റിയത്. വിജിലന്‍സ് കേസുകളും അച്ചടക്ക നടപടികളും നേരിടുന്നവരും ഇക്കൂട്ടത്തിലുണ്ട്.
അതിനിടെ, പ്രാദേശിക തലത്തില്‍ പ്രത്യേക പദ്ധതികള്‍ തയാറാക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. കഴിഞ്ഞവര്‍ഷം മാത്രം ആദായനികുതി വകുപ്പ് പുതുതായി 91 ലക്ഷം ഉപയോക്താക്കളെ നികുതിവലയില്‍ ചേര്‍ത്തിരുന്നു.
Discussion about this post