കോഴിക്കോട്: സ്ത്രീകള്‍ അംഗങ്ങളായ വാട്സാപ്പ് ഗ്രൂപ്പിലേക്ക് കുടുംബശ്രീയുടെ ചുമതലയുള്ള കോഴിക്കോട് ജില്ലാ മിഷന് അസി. കോ ഓര്‍ഡിനേറ്റര്‍ എ.സി മൊയ്തീന് അശ്ലീലസന്ദേശം അയച്ച സംഭവം വിവാദമാവുന്നു. ഇരുന്നൂറിലേറെ സ്ത്രീകള്‍ അംഗങ്ങളായിട്ടുള്ളതാണ് ഈ ഗ്രൂപ്പ്. കുടുംബശ്രീ മിഷന് കോര്‍ഡിനേറ്റര്‍ അടക്കമുളളവര്‍ അംഗങ്ങളാണിതില്.
17-18 വയസ്സുള്ള പെണ്‍കുട്ടികളുടെ ലൈംഗീക ചിത്രങ്ങള്‍ അയക്കൂ….. എന്ന സന്ദേശമാണ് കുടുംബശ്രീ ഉദ്യോഗസ്ഥന് അംഗങ്ങളുടെ ഗ്രൂപ്പിലേക്ക് അയച്ചതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ഹോംഷോപ്പ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശമിട്ട അദ്ധ്യാപകന് കൂടിയായ എ.സി മൊയ്തീനെതിരെ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി. എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ് ഹരികിഷോര്‍ സ്ഥലത്തെത്തിയാലുടന് മൊയ്തീനെതിരെ നടപടി ഉണ്ടാകുമെന്ന് കുടുംബശ്രീ വൃത്തങ്ങള്‍ അറിയിച്ചു.
വാട്ട്സ്ആപ്പിലെ അശ്ലീല സംഭാഷണത്തെ കുറിച്ച് വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് കോഴിക്കോട് ജില്ലാ മിഷന് കോ- ഓര്‍ഡിനേറ്റര്‍ മൊയ്തീനെതിരെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കാന് തയാറായത്.
ഇതിനിടെ പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ജില്ലയിലെ സി.പി.എം നേതാക്കള്‍ രംഗത്തെത്തിയെന്നും പരാതിയുണ്ട്. പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ ഇതിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. അതീവഗുരുതരമായ നടപടി അസി. കോ- ഓര്‍ഡിനേറ്ററുടെ ഭാഗത്തുനിന്നുണ്ടായിട്ടും ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ഇക്കാര്യം പുറത്തുപറയാതെ ഒതുക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന ആരോപണവും ഉയര്‍ന്നു.
മൊയ്തീനെ സംരക്ഷിക്കാന്‍ ശ്രമിച്ച ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ക്കെതിരെയും നടപടി ഉണ്ടായേക്കും
കുടുംബശ്രീ അംഗങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് വേണ്ടിയാണ് അംഗങ്ങളെ ഉള്‍പ്പെടുത്തി മൈ ഹോം മൈ ഷോപ്പ് എന്ന പേരില്‍ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയത്. കുടുംബശ്രീയുടെ വിവിധ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന 200-ഓളം സ്ത്രീകള്‍ ഈ ഗ്രൂപ്പില്‍ അംഗമായിരുന്നു. ഈ ഗ്രൂപ്പിലേക്കാണ് അശ്ലീല സന്ദേശം വന്നത്. തൊട്ടുപിന്നാലെ ഇത് തന്റെ സുഹൃത്ത് അയച്ചതാണ് എന്ന് പറഞ്ഞു കൊണ്ട് ഉദ്യോഗസ്ഥന്റെ തിരുത്തല്‍ സന്ദേശവും വന്നു. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ഈ സംഭവം ഗ്രൂപ്പില്‍ അംഗങ്ങളായ വനിതകളെ ഞെട്ടിച്ചിരുന്നു.
ജില്ലയിലെ കുടുംബശ്രീ വൃത്തങ്ങളില്‍ വിഷയം ചര്‍ച്ചയായതോടെ ഇത് പുറത്തറിയാതെ മറച്ചു വയ്ക്കാനുള്ള ശ്രമങ്ങളുമുണ്ടായി. സംഭവം പുറത്തു പോവരുതെന്നും സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവയ്ക്കരുതെന്നും ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചു. എന്നാല്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദത്തെ അതിജീവിച്ചും വിഷയത്തില്‍ പരാതി നല്കുവാനായി സ്ത്രീകള്‍ മുന്നോട്ട് വന്നതോടെയാണ് ഇക്കാര്യങ്ങള്‍ പുറത്തറിഞ്ഞത്.
അതേസമയം ഇത്തരത്തില്‍ ഗ്രൂപ്പുകളിലേക്ക് അശ്ലീലസന്ദേശങ്ങള്‍ വന്നാല്‍ അത് ഡിലീറ്റ് ചെയ്യേണ്ടതും അംഗത്തെ താക്കീത് ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതും ഗ്രൂപ്പ് അഡ്മിനാണ് എന്നാണ് സൈബര്‍ നിയമത്തില്‍ പറയുന്നത്.
Discussion about this post