പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ആത്മഹത്യ ചെയ്ത കേസില്‍ തൃശൂര്‍ പാവറട്ടി പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. ഗുരുവായൂര്‍ അസിസ്റ്റന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ആത്മഹത്യ ചെയ്ത പാവറട്ടി സ്വദേശി വിനായകനോട് പോലിസ് അപമര്യാദയായി പെരുമാറിയെന്നാണ് കണ്ടെത്തല്‍. ശ്രീജിത,് സാഹിദ് എന്നി പോലിസുകാര്ക്കെതിരായാണ് നടപടി.
വിനായകന്റെ ന്യൂജനറേഷന് സ്റ്റൈലിലുള്ള മുടി പോലിസ് ഭീഷണിപ്പെടുത്തി വെട്ടിച്ചതും യുവാവിന് നാണക്കേടുണ്ടാക്കിയിരുന്നു.
റോഡിലൂടെ തന്റെ പെണ് സുഹൃത്തമായി നടന്നു വരുമ്പോള്‍ ബൈക്കില്‍ എത്തിയ പോലിസുകാരന് സ്റ്റേഷനിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. ബൈക്കുമായി ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശരത്തിനോടും പാവറട്ടി പോലിസ് സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വിനായകിനെ പോലിസുകാരന്റെ ബൈക്കില്‍ തന്നെ കയറ്റി കൊണ്ടു പോകുകയായിരുന്നു. സ്റ്റേഷനില്‍ എത്തിയ ഉടനെ ഒരു പോലിസുകാരന് ഇരുവരേയും മര്‍ദിക്കുകയായിരുന്നു. മര്‍ദ്ദനം തുടരുമ്പോള്‍ വരുന്ന ഓരോ പോലിസുകാരും ഇരുവരെയും മാറിമാറി ചോദ്യം ചെയ്യുകയായിരുന്നു. മാല മോഷ്ടിക്കാനെത്തിയവരെന്ന് ആരോപിച്ചാണ് പോലിസ് തങ്ങളെ കസ്റ്റഡിയിലെടുത്തതെന്ന് ശരത്ത് ആരോപിച്ചു. സ്റ്റേഷനില്‍ വെച്ച് വിനായകന്റെ നീട്ടി വളര്‍ത്തിയ തലമുടി പോലിസുകാരന് വലിച്ചു പറിച്ചു. തുടര്‍ന്ന് ബൂട്ട് കൊണ്ട് വിനായകന്റെ കാലില്‍ ചവിട്ടിയ പോലിസുകാരന് നെഞ്ചിലും പുറത്തും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായി ശരത് ആരോപിച്ചു.
Discussion about this post