മലപ്പുറം: പര്‍ദ്ദ ധരിച്ച് കോളേജില്‍ പഠിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം നിരാകരിച്ച്് കേരള നദ്വത്തുല്‍ മുജാഹിദീന്റെ (കെഎന്‍എം) കീഴില്‍ പ്രവര്‍ത്തിക്കുന്ന എടവണ്ണ ജാമിയ നദവിയ്യ ടീച്ചേഴ്സ് ട്രെയിനിംഗ് സ്ഥാപനം. പര്‍ദ ധരിക്കാനുള്ള അനുമതി നിഷേധിച്ചതോടെ സ്ഥാപനത്തില്‍ നിന്നും പെണ്‍കുട്ടി പഠനം ഉപേക്ഷിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഴ്ചയില്‍ മൂന്ന് ദിവസം സാരി ധരിക്കണമെന്നായിരുന്നു കോളേജിലെ ചട്ടം. എന്നാല്‍ സാരിയ്ക്ക് പകരം പര്‍ദ്ദ ധരിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ് പി മുഹമ്മദ് ഹര്‍ഷദ് എന്നയാളുടെ ഭാര്യ സി ഹസ്നയുടെ ആവശ്യം.
സാരിക്കു പകരം പര്‍ദ ധരിക്കാന്‍ അനുവദിക്കണമെന്ന് കാണിച്ചു കോളേജ് അധികൃതര്‍ക്ക് നല്‍കിയ അപേക്ഷ തള്ളുകയും ചെയ്തു.
അതേസമയം, ഓപ്പണ്‍ ചുരിദാര്‍ പോലും തന്റെ ഭാര്യ ധരിക്കാറില്ലെന്ന് മുജാഹിദ് പ്രവര്‍ത്തകന്‍ കൂടിയായ ഹര്‍ഷദ് വ്യക്തമാക്കി. പര്‍ദ ധരിക്കാന്‍ അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി കോളേജ് പ്രിന്‍സിപ്പളെ സമീപിച്ചെങ്കിലും ഇക്കാര്യത്തില്‍ നിസഹായനാണെന്നാണ്് അദ്ദേഹത്തിന്റെ നിലപാട്. കെഎന്‍എം നേരിട്ടു നടത്തുന്ന കോളേജില്‍ തന്റെ ഭാര്യയ്ക്കു പര്‍ദ്ദയുടെ പേരില്‍ പഠനം നിഷേധിക്കുന്നത് എന്തര്‍ത്ഥത്തിലാണെന്ന് മനസിലാകുന്നില്ലെന്ന് ചുണ്ടിക്കാട്ടി കെഎന്‍എം ജനറല്‍ സെക്രട്ടറി പിപി ഉണ്ണീന്‍ കുട്ടി മൗലവിക്ക് ഹര്‍ഷദ് കത്തയച്ചിട്ടുണ്ട്. ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സ് ഒഴിവാക്കി തന്റെ ഭാര്യ ഡിഗ്രി കോഴ്സിനു ചേര്‍ന്നെന്നും ഹര്‍ഷദ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഒരാള്‍ക്കു വേണ്ടി മാത്രം കോളേജിന്റെ ഡ്രസ് കോഡ് മാറ്റാന്‍ സാധിക്കില്ലെന്ന നിലപാടാണ് കോളേജ് അധികൃതര്‍ക്കുള്ളത്. ഈ ട്രസ്റ്റിനു കീഴില്‍ പ്രീ സ്‌കൂള്‍ തൊട്ടു ബി എഡ് കോളേജുകള്‍ വരെയുണ്ട്. ഇവയ്ക്കു ഓരോന്നിനും കൃത്യമായ യൂണിഫോമുകളുമുണ്ട്. ഒരാള്‍ക്കു വേണ്ടി മാത്രം ഇതില്‍ ഇളവു നല്‍കാന്‍ സാധിക്കില്ല. ജാമിയ നദവിയ അസിസ്റ്റന്റ് രജിസ്ട്രാര്‍ ആദില്‍ അതീഫ് പറഞ്ഞു. ഒരു സ്ഥാപനത്തിന്റെ നിയമം ഒരാള്‍ക്കുവേണ്ടി മാത്രം വളയ്ക്കാന്‍ സാധിക്കില്ല. ഇങ്ങനെ ചെയ്താല്‍ ബാക്കിയുള്ളവരും ഇത്തരം ആവശ്യങ്ങളുമായി വരുമെന്നും അതീഫ് വ്യക്തമാക്കി.
Discussion about this post