തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എഎന്‍ ഷംസീറിന്റെ മകനെ പൊതുവിദ്യാലയത്തില്‍ ചേര്‍ക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ്. ഇക്കാര്യത്തില്‍ ഷംസീറിന് പിശക് പറ്റിയെന്നും പിശകാണെന്ന് മനസിലായപ്പോള്‍ അത് തിരുത്തുകയാണെന്നുമാണ് എം സ്വരാജിന്റെ വാദം.
പൊതുവിദ്യാലയത്തോടൊപ്പം നില്‍ക്കാനാവശ്യപ്പെട്ട് ഷംസീര്‍ തലശ്ശേരി മണ്ഡലത്തിലെ സ്കൂളുകളില്‍ തന്റെ ചിത്രമുള്ള കലണ്ടര്‍ വിതരണം ചെയ്തിരുന്നു. ഈ സമയത്താണ് ഷംസീറിന്റെ മകന് സ്വകാര്യ വിദ്യാലയത്തിലാണ് പഠിക്കുന്നത് എന്നത് വിവാദമായത്.
ഷംസീറിന്റെ മകനെ സമീപത്തെ പ്ലേ സ്കൂളിലാണ് അയച്ചത്. പിന്നീട് കിന്റര്‍ഗാര്‍ട്ടനിലും ഒന്നാം ക്ലാസ്സിലും അവിടെതന്നെ തുടരുകയായിരുന്നു. ഇത് അപരാധമല്ലെന്ന് സ്വരാജ് പ്രതികരിച്ചു. മാധ്യമങ്ങള്‍ നിരന്തരം തന്നെ വേട്ടയാടുകയാണെന്ന് സ്വരാജിനോടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ഷംസീര്‍ എംഎല്‍എ പറഞ്ഞു.
Discussion about this post