നല്ല സാമ്പത്തിക സ്ഥിതിയിൽ സുഖമായി ജീവിക്കുക എന്നത് എല്ലാവരുടെയും ആഗ്രഹം ആണ്. ഇതിനായി നാം കഠിന പരിശ്രമം ചെയ്യാറുമുണ്ട്. എന്നാൽ ചിലർക്ക് എത്ര ശ്രമിച്ചാലും സാമ്പത്തികമായ നേട്ടം കരസ്ഥമാക്കാൻ കഴിയുകയില്ല. മാത്രമല്ല, എന്നും സാമ്പത്തിക പ്രശ്‌നങ്ങളും ഇവരുടെ മുതൽകൂട്ടായിരിക്കും. ജീവിതത്തിൽ സമ്പാദ്യവും ഐശ്വര്യവും കൊണ്ടുവരാൻ ജീവിതത്തിൽ ചില ചെറിയ മാറ്റങ്ങൾ മാത്രം വരുത്തിയാൽ. ചില ശീലങ്ങൾ വെടിയുകയും മറ്റ് ചില ശീലങ്ങൾ തുടരുകയും ചെയ്താൽ ഐശ്വര്യം നമ്മളെ തേടിയെത്തും.
ഉറങ്ങിയെഴുന്നേറ്റ ശേഷം അൽപ്പ നേരം ബെഡിൽ തന്നെയിരുന്ന് സമ്പന്നനാകുന്നതിനെക്കുറിച്ച് സ്വയം ചിന്തിയ്ക്കുക. പണവും സമ്പാദ്യവും വന്ന് കഴിഞ്ഞാൽ എന്തെല്ലാം ചെയ്യും എന്നകാര്യങ്ങളെ കുറിച്ച് മനസിൽ ഓർക്കുക. ഇത് ജീവിതത്തിൽ സാമ്പത്തികമായ ഉയർച്ചയ്ക്ക് കാരണം ആകും.
പരിശ്രമങ്ങളാണ് സാമ്പത്തിക ഭദ്രതയിലേക്ക് നയിക്കുന്ന മറ്റൊരു പ്രധാന ഘടകം. എന്നും രാവിലെ ഉറക്കമുണർന്ന ശേഷം നേടിയെടുക്കേണ്ട സാമ്പത്തിക ലക്ഷ്യങ്ങളെക്കുറിച്ച് ചിന്തിക്കുക. തുടർന്ന് ഇതിനായി പരിശ്രമിക്കുന്നതിനെക്കുറിച്ചും ചിന്തിക്കുക. ഇത് പതിയെ സാമ്പത്തിക നേട്ടത്തിലേക്ക് നമ്മെ കൊണ്ട് ചെന്ന് എത്തിയ്ക്കും.
എന്നും രാവിലെ അന്നേ ദിവസം ചെയ്ത് തീർക്കേണ്ട കാര്യങ്ങളെക്കുറിച്ച് പ്ലാൻ ചെയ്യുക. മുൻഗണനാ ക്രമണത്തിൽ ഇതിന്റെ പട്ടിക തയ്യാറാക്കുക. ഈ ശീലം സാമ്പത്തിക ഭദ്രതയിലേക്ക് നമ്മെ നയിക്കും.
വ്യായാമവും ധ്യാനവും ശീലമാക്കുന്നതും സമ്പത്ത് വർദ്ധിപ്പിക്കുന്നതിനുള്ള പോംവഴിയാണ്. എല്ലാ ദിവസവും ധ്യാനിക്കുന്നതും വ്യായാമം ചെയ്യുന്നതും നമ്മുടെ ആരോഗ്യത്തിനും മാനസികാവസ്ഥയ്ക്കും ഗുണം ചെയ്യും. ഇത് കർമ്മരംഗത്ത് കാര്യക്ഷമമായി അധ്വാനിക്കാൻ നമ്മെ പ്രാപ്തരാക്കും. എന്നും പോസിറ്റീവ് ആയ കാര്യങ്ങൾ മാത്രം ചിന്തിക്കുക. ഇതും നമ്മുടെ സമ്പത്ത് വർദ്ധിക്കുന്നതിന് കാരണം ആകും.
Discussion about this post