ന്യൂഡൽഹി: കഴിഞ്ഞ 10 വർഷം ഭരിച്ചു അടുത്ത 20 വർഷവും എൻ.ഡി.എ. സർക്കാർ തന്നെ അധികാരത്തിൽ വരുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടി പറയുകയായിരുന്നു മോദി.
വികസിത ഭാരതവും ആത്മനിർഭർ ഭാരതും എന്താണെന്ന് രാജ്യം തിരിച്ചറിഞ്ഞു. അതിനാൽ തന്നെയാണ് മൂന്നാമതും ജനം അധികാരത്തിലേറ്റിയത് . കഴിഞ്ഞ പത്ത് വർഷം എൻഡിഎ സർക്കാരിന്റേത് ലഘുതുടക്കമായിരുന്നു. എന്നാൽ സർക്കാരിന്റെ സുപ്രധാന കാര്യങ്ങൾ ഇനി വരാനിരിക്കുന്നതേയുള്ളൂ- മോദി പറഞ്ഞു.
ഭരണഘടനയുടെ കരുത്തിലാണ് താൻ ഇന്ന് ഇവിടെ നിൽക്കുന്നതെന്ന് പറഞ്ഞ മോദി, അടുത്ത 20 വർഷവും തങ്ങളുടേതായിരിക്കുമെന്നും രാജ്യസഭയിൽ കൂട്ടിച്ചേർത്തു.
കോൺഗ്രസിന് 99 സീറ്റ് കിട്ടിയത് 100 ൽ അല്ലെന്നും അത് 543 സീറ്റുകളിൽ ആണെന്നും പറഞ്ഞ് കോൺഗ്രസിന്റെ ആത്മവീര്യം മോദി നശിപ്പിച്ചിരുന്നു. 543 ൽ 99 മാർക്ക് കിട്ടിയിട്ട് എല്ലാവർക്കും മധുരം വിളമ്പുന്ന കുട്ടിയെ പോലെ മണ്ടത്തരം നിറഞ്ഞ കാര്യമാണ് രാഹുൽ ചെയ്യുന്നതെന്നും മോദി തുറന്നടിച്ചിരുന്നു.
Discussion about this post