കോട്ടയം : ധനമന്ത്രി കെ.എം മാണിക്കെതിരെ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് വീണ്ടും രംഗത്ത്. താന്‍ ഇതുവരെ പറഞ്ഞതെല്ലാം കെ.എം. മാണിയുടെ അനുവാദത്തോടെയാണെന്ന് പി.സി. ജോര്‍ജ്. മാണി പറയാതെ ഒന്നും പുറത്തു പറഞ്ഞിട്ടില്ല. പല കാര്യങ്ങളും പറഞ്ഞപ്പോള്‍ മാണി തന്നെ അഭിനന്ദിച്ചിട്ടുണ്ട്. മാണി പറയാതെ ഒന്നും പുറത്ത് പറഞ്ഞിട്ടില്ല. ഇല്ലെങ്കില്‍ മാണി തിരുത്തട്ടെ.
യുഡിഎഫിനെ താന്‍ ശിഥിലമാക്കാന്‍ ശ്രമിച്ചെന്നാണ് ഇപ്പോള്‍ പറയുന്നത്. അതിനര്‍ത്ഥം യുഡിഎഫിനെ ശിഥിലമാക്കാന്‍ മാണിയും കൂട്ടുനിന്നു എന്നല്ലേ അര്‍ഥം.
മാണി തന്നോട് കാണിച്ചത് ക്രൂരതയാണ്. മര്യാദക്കല്ലെങ്കില്‍ മാണി ജയിലില്‍ പോകുമെന്നു പറഞ്ഞതില്‍ എല്ലാമുണ്ട്. പാര്‍ട്ടിയില്‍ തനിക്കുള്ള പിന്തുണ കാലം തെളിയിക്കും. താന്‍ ആരെയും വിളിച്ച് പിന്തുണ ആവശ്യപ്പെട്ടിട്ടില്ല. പലരും തന്നെ ഇപ്പോള്‍ ഇങ്ങോട്ട് വിളിക്കുകയാണ്. യുഡിഎഫ് നേതാക്കളെ വിശ്വസിക്കാനുള്ള ധാര്‍മികത മാണി കാണിക്കണം. യുഡിഎഫ് നേതാക്കളെടുക്കുന്ന ഏതു കാര്യവും അംഗീകരിക്കും. താന്‍ സംതൃപ്തനും സന്തോഷവാനുമാണ്.
കെ എം മാണി പ്രാര്‍ത്ഥനയുമായി കഴിയണം. വിശുദ്ധ നാളുകളില്‍ ഇതില്‍ കൂടുതലൊന്നും പറയാനില്ല. ദുഖവെള്ളിയാഴ്ച്ച കഴിഞ്ഞ് എല്ലാം തുറന്നുപറയും.അരുവിക്കരയിലെ നിലപാട് യുഡിഎഫ് സ്ഥാനാര്‍ഥി ആരെന്നറിഞ്ഞ ശേഷം പറയാമെന്നും ജോര്‍ജ് പറഞ്ഞു. വിജയിക്കാന്‍ എളുപ്പം നാടാര്‍ സ്ഥാനാര്‍ഥിയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post