ഡല്‍ഹി: അതിര്‍ത്തിയിലെ ഇന്ത്യന്‍ സേനയുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ പാക്ക് ചാരന്മാര് ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു. ഉന്നത ഉദ്യോഗസ്ഥരെന്ന വ്യാജേന ഇന്ത്യ-പാക്ക് അതിര്‍ത്തിയിലെ സേനാവിന്യാസത്തെക്കുറിച്ചു മനസ്സിലാക്കാനായിട്ടാണ് പാക്കിസ്ഥാന് ചാരന്മാര് ഫോണില്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിരോധ വകുപ്പിലെയും ജില്ലാ ഭരണകൂടത്തിലെയും ഉന്നത ഉദ്യോഗസ്ഥരാണെന്നു സ്വയം പരിചയപ്പെടുത്തിയാണു വിവരം ചോര്‍ത്താന്‍ ശ്രമിക്കുന്നത്. ഫോണ്‍ കോളുകള്‍ രാജസ്ഥാനിലെ ബാര്‍മര്‍, ജയ്സാല്‍മര്‍, ശ്രീഗംഗാനഗര്‍ ജില്ലകളിലെ സര്‍ക്കാര്‍ ഓഫിസുകളിലേക്കു എത്തിയിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. പോസ്റ്റ് ഓഫിസുകളിലും റെയില്‍വേ, റവന്യു വകുപ്പ് ഓഫിസുകളിലും സ്കൂളുകളിലും വിളിക്കാറുണ്ട്.
അതിര്‍ത്തിയിലെ സേനാവിന്യാസം പോലെയുള്ള സുപ്രധാന വിവരങ്ങള്‍ അറിയാവുന്ന ഉദ്യോഗസ്ഥര്‍ക്കു ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
Discussion about this post